എന്‍റെ എല്ലാമായിരുന്നു; അച്ഛനെ ഓര്‍ത്ത് സുപ്രിയ

ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ പെട്ടെന്ന് മാഞ്ഞു പോയതിന്‍റെ വിഷമത്തെക്കുറിച്ചും, അച്ഛന്‍ തനിക്കും മകള്‍ അല്ലിക്കും പകര്‍ന്നു തന്ന മൂല്യങ്ങളെക്കുറിച്ചുമൊക്കെ ഓര്‍ക്കുകയാണ് സുപ്രിയ.

prithviraj, supriya, prithviraj family, supriya menon prithviraj, supriya menon bbc, prithviraj family, prithviraj daughter

നിര്‍മ്മാതാവും നടന്‍ പൃഥ്വിരാജിന്‍റെ ഭാര്യയുമായ സുപ്രിയാ മേനോന്‍റെ അച്ഛന്‍ വിജയ് കുമാര്‍ മേനോന്‍ കാന്‍സറിനു കീഴടങ്ങിയത് കഴിഞ്ഞ ആഴ്ചയാണ്. അച്ഛന്റെ അന്ത്യത്തിലേക്ക് നയിച്ച അസുഖത്തെക്കുറിച്ചും കുടുംബം അതിനെ നേരിട്ടതിനെക്കുറിച്ചും ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ പെട്ടെന്ന് മാഞ്ഞു പോയതിന്‍റെ വിഷമത്തെക്കുറിച്ചും, അച്ഛന്‍ തനിക്കും മകള്‍ അല്ലിക്കും പകര്‍ന്നു തന്ന മൂല്യങ്ങളെക്കുറിച്ചുമൊക്കെ ഓര്‍ക്കുകയാണ് സുപ്രിയ.

‘എന്‍റെ ഹൃദയത്തിന്‍റെ ഒരു വലിയ ഭാഗം നഷ്ടമായത് കഴിഞ്ഞ ഞായറാഴ്ചയാണ് (നവംബര്‍ 14). പതിമൂന്നു മാസങ്ങളോളം കാന്‍സറിനോട് പൊരുതി എന്‍റെ ഡാഡി (വിജയ് കുമാര്‍ മേനോന്‍) മടങ്ങിയത് അന്നാണ്. എന്‍റെ എല്ലാമായിരുന്നു ഡാഡി. എന്‍റെ ചിറകുകള്‍ക്ക് ശക്തി പകര്‍ന്ന കാറ്റ്, എന്‍റെ ശ്വാസവായു.

ഒറ്റക്കുട്ടിയായിരുന്നിട്ടു കൂടി എന്‍റെ സ്വപ്നങ്ങളെ തന്‍റെ സുരക്ഷാകവചമിട്ടു പൂട്ടാന്‍ അദ്ദേഹം ശ്രമിച്ചില്ല. സ്ചൂളിലും കോളേജിലും ജോലി സംബന്ധമായും ഞാന്‍ എടുത്ത തീരുമാനങ്ങള്‍ അദ്ദേഹം എതിര്‍ത്തില്ല. എന്തിനു, ഞാന്‍ എവിടെ ജീവിക്കണം എന്നും ആരെ വിവാഹം കഴിക്കണം എന്നും തീരുമാനിച്ചപ്പോഴും എതിര്‍ത്തില്ല. എന്നും സപ്പോര്‍ട്ടിവ് ആയിരുന്നു. തന്‍റെ തീരുമാനങ്ങളെ എന്‍റെ പുറത്ത് അടിച്ചേല്‍പ്പിക്കാന്‍ നോക്കാതെ, ഞാന്‍ ഇടറുകയോ വീഴുകയോ ചെയ്യുമ്പോള്‍ പിടിക്കാനായി എന്നുമെന്റെ നിഴല്‍ പോലെ പോന്നു. ഇന്ന് എന്‍റെ സ്വഭാവത്തില്‍ ഉണ്ടെന്നു പറയുന്ന എല്ലാ നന്മയും – തുറന്നു പറയുന്ന രീതി, സത്യസന്ധത, ആത്മാർഥത, ശക്തി – അദ്ദേഹത്തില്‍ നിന്നും കിട്ടിയതാണ്.’

എനിക്ക് പകര്‍ന്നു തന്ന പാഠങ്ങള്‍ എല്ലാം എന്‍റെ മകള്‍ക്കും നല്‍കി. അവള്‍ ജനിച്ച അന്ന് മുതല്‍ തന്നെ ഡാഡി അവളെ ലാളിച്ചു തുടങ്ങി. അമ്മയ്ക്കൊപ്പം അല്ലിയും ഡാഡിയുടെ സന്തതസഹചാരിയായി. അവളുടെ പ്രാമില്‍ നടക്കാന്‍ കൊണ്ട് പോവുക, നടക്കാന്‍ പഠിപ്പിക്കുക, കളിയ്ക്കാന്‍ കൊണ്ട് പോവുക, സ്കൂളില്‍ നിന്നുമുള്ള പിക്കപ്പും ഡ്രോപ്പും, പാട്ട് ക്ലാസും എല്ലാം ഡാഡിയ്ക്കൊപ്പം ആയിരുന്നു. അങ്ങനെ അവളുടെയും ഡാഡിയായി അദ്ദേഹം. അദ്ദേഹത്തിന്‍റെ ലോകമാകട്ടെ, അവള്‍ക്ക് ചുറ്റും കറങ്ങി തുടങ്ങി.

ഡാഡിയുടെ കാന്‍സര്‍ കണ്ടെത്തിയത് മുതലുള്ള പതിമൂന്നു മാസങ്ങള്‍ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമേറിയവായിരുന്നു. ഒരു വശത്ത് ലോകത്തിനു മുന്നില്‍ ‘എല്ലാം ഓക്കേ’യാണ് എന്ന് ഭാവിച്ച് ചിരിക്കുമ്പോള്‍, ഉള്ളില്‍ അവസാന ഘട്ട കാന്‍സര്‍ കൊണ്ടുണ്ടാകാന്‍ പോകുന്ന വലിയ വിപത്തിനെക്കുറിച്ചുള്ള വേവലാതികള്‍ ആയിരുന്നു. കാന്‍സര്‍ കുടുംബത്തെ മുഴുവന്‍ ബാധിക്കും എന്നത് സത്യമാണ്. ഞങ്ങളുടെ കാര്യത്തില്‍ അത് ഞങ്ങളുടെ കുടുംബത്തിന്‍റെ കേന്ദ്ര ബിന്ദുവിനെ തന്നെ ബാധിച്ചു.

കഴിഞ്ഞ ഒരു വര്‍ഷം അച്ഛന്റെ കൈയും പിടിച്ചു ആശുപത്രികള്‍ കയറിയിറങ്ങുകയായിരുന്നു ഞാന്‍. അപ്പോഴെല്ലാം ജീവിതത്തിനെ മുറുക്കിപ്പിടിക്കുന്നത് പോലെ അദ്ദേഹം എന്‍റെ കൈ പിടിച്ചിരുന്നു. ഈ യാത്രയിലെ ദുര്‍ഘടങ്ങള്‍ താങ്ങാന്‍ സഹായിച്ചവര്‍ ഏറെയാണ്‌ – ബന്ധുക്കള്‍, എന്നും വിളിച്ചു അന്വേഷിച്ച സുഹൃത്തുക്കള്‍. ആശുപത്രിയില്‍ കൂടെ വരാം എന്ന് പറഞ്ഞവര്‍. കര കടക്കാന്‍ വലിയ ലൈഫ് ബോട്ട് എറിഞ്ഞു തന്ന ആരോഗ്യ പ്രവര്‍ത്തകര്‍. അമൃത, ലേക്ക് ഷോര്‍ ആശുപത്രികളിലെ സ്റ്റാഫ് – പ്രത്യേകിച്ചും അച്ഛനെ നോക്കിയ ഇന്ദിര, അഞ്ജു, ജീമോള്‍, വിമല്‍ എന്നിവര്‍.

അച്ഛനെ ചികിത്സിച്ചതിനും തുടക്കത്തില്‍ തന്നെ അറിഞ്ഞ ആ കടുത്ത വിധിയെ നേരിടാന്‍ സഹായിച്ചതിനും അമൃത ആശുപത്രിയിലെ ഡോക്ടര്‍ പവിത്രന് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ലേക്ക് ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍ സുധീഷ്‌ കരുണാകരനും നന്ദി – എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സമയം കണ്ടെത്തിയതിനും ഏറെ ബഹുമാനത്തോടെ, അര്‍പ്പണ മനോഭാവത്തോടെ അച്ഛനെ ചികിത്സിച്ചതിനും. എല്ലാറ്റിനുപരി, പ്രിയപ്പെട്ട മാമന്‍, ഡോക്ടര്‍ എം വി പിള്ളയ്ക്ക് നന്ദി പറയുന്നു – ഈ അസുഖത്തിന്‍റെ സൂക്ഷ്മവിവരങ്ങളും ചികിത്സാ സാധ്യതകളും പറഞ്ഞു തന്ന്, പ്രത്യാശ നല്‍കി കൂടെ നിന്നതിന്. ഈ അസുഖത്തെക്കുറിച്ച് നിലവിലുള്ള വിവരങ്ങള്‍ ലഭ്യമായതും അതിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കഴിഞ്ഞു എന്നതും ഭാഗ്യമായി കരുതുന്നു. ഇതെല്ലാം കാരണം ഡാഡിയോടൊപ്പം കുറച്ചു കൂടി സമയം ചെലവഴിക്കാന്‍ സാധിച്ചു.

അച്ഛനോട് ‘ഗുഡ്-ബൈ’ പറഞ്ഞിട്ട് എന്ന് ഒരാഴ്ചയായി. പബ്ലിസിറ്റിയില്‍ നിന്നും മാറി, നിഴലായി മാത്രം നടക്കാനായിരുന്നു ഡാഡി ആഗ്രഹിച്ചിരുന്നത്. എങ്കിലും, ഇന്നത്തെ ദിവസം അദ്ദേഹം ആരായിരുന്നു എന്നതിനെക്കുറിച്ച് പറയണം എന്ന് തോന്നി. തന്റെ വലിയ ഹൃദയം കൊണ്ട് ഒരുപാട് ജീവിതങ്ങളെ തൊട്ട മനുഷ്യന്‍. ഇന്നെന്റെ കൈയ്യില്‍ ഒരു ചിതാഭസ്‌മ കലശമായിരിക്കുന്ന എന്‍റെ അച്ഛനെക്കുറിച്ച് ഇനിയിത്രയേ പറയുന്നുള്ളൂ – നിങ്ങള്‍ എന്നെ വിട്ടു പോയിട്ടുണ്ടാവാം, പക്ഷേ എന്റെ ഹൃദയത്തില്‍ ഞാന്‍ എന്നും കൂടെ കൊണ്ട് നടക്കും. ഞാന്‍ നിങ്ങള്‍ തന്നെയാണല്ലോ,’ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Supriya menon prithviraj pens emotional note on father

Next Story
ബിഗ് ബ്രദറിന്റെ ബാച്ചിലർ പാർട്ടിയിൽ ഡാൻസുമായി അമല പോൾ; വീഡിയോamala paul, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com