പ്രണയത്തിന്റെ മാസ്മരികത കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രങ്ങളിൽ ഒന്നായിരുന്നു മാധവനെയും ശാലിനിയേയും നായികാനായകന്മാരാക്കി മണിരത്നം സംവിധാനം ചെയ്ത ‘അലൈപായുതേ’. ചിത്രം പുറത്തിറങ്ങിയിട്ട് 20 വർഷം പൂർത്തിയാകുമ്പോഴും ഇന്നും പ്രിയപ്പെട്ട പ്രണയചിത്രങ്ങളുടെ ലിസ്റ്റിൽ ‘അലൈപായുതേ’യെ നെഞ്ചിലേറ്റുന്ന പ്രേക്ഷകർ ഏറെയാണ്. “എന്നെ പ്രണയത്തിലാഴ്ത്തിയ ചിത്രം,” എന്നാണ് സുപ്രിയ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. 2000 ലെ ഒരു ഏപ്രിൽ പകലിലാണ് ചിത്രം ആദ്യമായി റിലീസിനെത്തിയത്.
ഈ ഇതിഹാസപ്രണയകഥയ്ക്ക് 20 വർഷമായെന്ന് തനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും സുപ്രിയ പറയുന്നു. “ഈ മാസ്റ്റർപീസ് കണ്ടതിനുശേഷം പ്രണയമെന്ന ആശയവുമായി തികച്ചും പ്രണയത്തിലായ ഒരാളാണ് ഞാൻ,” ഇൻസ്റ്റഗ്രാം പോസ്റ്റിൽ സുപ്രിയ കുറിക്കുന്നു.
റൊമാന്റിക് സിനിമകള്‍ക്ക് മറ്റൊരു ഭാവതലം നല്‍കുകയായിരുന്നു മണി രത്നം ‘അലൈപായുതേ’ എന്ന ചിത്രത്തിലൂടെ. കാർത്തിക് വരദരാജൻ എന്ന സോഫ്റ്റ്വെയർ എഞ്ചിനീയറും ശക്തി ശെൽവരാജ് എന്ന മെഡിക്കൽ വിദ്യാർത്ഥിനിയും തമ്മിലുള്ള പ്രണയവും വിവാഹവും പിണക്കങ്ങളും ഇണക്കങ്ങളും അവർക്കിടയിലെ തിരിച്ചറിവുകളുമൊക്കെ അതിമനോഹരമായി പോർട്രൈ ചെയ്തൊരു ചിത്രമാണ് ”അലൈപായുതേ’. മാധവൻ- ശാലിനി ജോഡികളുടെ മികച്ച പെർഫോമൻസിനൊപ്പം തന്നെ എ ആർ റഹ്മാൻ സംഗീതം നൽകിയ ചിത്രത്തിലെ പാട്ടുകളും സംഗീതപ്രേമികളുടെ ഹൃദയ കവർന്നു.
Read more: മണിരത്നം സിനിമകളുടെ പേരും പൊരുളും