മലയാളത്തിലെ മിക്ക താരങ്ങളും വളർത്തു മൃഗങ്ങളെ വളർത്തുന്നവരാണ്. ചിലരൊക്കെ ഇടക്ക് തങ്ങളുടെ വളർത്തു മൃഗങ്ങളെ ആരാധകർക്ക് പരിചയപ്പെടുത്താറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് സുപ്രിയയും പൃഥ്വിരാജും.
ഇൻസ്റ്റഗ്രാമിലൂടെ സുപ്രിയയാണ് ഇരുവരും നായ കുട്ടികളെയും പിടിച്ചുകൊണ്ടിരിക്കുന്ന ചിത്രം പങ്കുവെച്ചത്. ‘കടംവാങ്ങിയ നായ കുട്ടികൾക്കൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പൃഥ്വിയുടെയും സുപ്രിയയുടെയും നായ കുട്ടികളാണോ എന്ന് ആരാധകർക്ക് സംശയമുണ്ട്.
സുപ്രിയ പങ്കുവച്ച ചിത്രത്തിന് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. നായ കുട്ടി ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്. കടംവാങ്ങിയതാണോ ദത്തെടുത്തതാണോ എന്നും ചിലർ ചോദിക്കുന്നുണ്ട്. ചിലർ പൃഥ്വിയുടെയും സുപ്രിയയുടെയും പുഞ്ചിരിക്കുന്ന മുഖത്തെക്കുറിച്ചാണ് കമന്റ് ചെയ്തിരിക്കുന്നത്.
Read Also: ശോ, സ്റ്റെപ് തെറ്റി; മകൾക്കൊപ്പം നൃത്തം വച്ച് പൂർണിമ, വീഡിയോ
ലോക്ക്ഡൗണിനെ തുടർന്ന് ഷൂട്ടിംഗ് ഇല്ലാത്തതിനാൽ വീട്ടിൽ തന്നെയാണ് പൃഥ്വിരാജ്. ഇടക്ക് ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ചതിന് പൃഥ്വിരാജിന് വലിയ രീതിയിലുള്ള സൈബർ ആക്രമങ്ങളും ഭീഷണികളും നേരിടേണ്ടി വന്നിരുന്നു. പൃഥ്വിരാജിന് പിന്തുണയുമായി നിരവധി താരങ്ങളും അതിനെ തുടർന്ന് മുന്നോട്ട് വന്നിരുന്നു.