ഇവിടെ കറങ്ങിത്തിരിയാതെ ‘Go to Your Classes’: നിര്‍മ്മാതാവ് നടനോട് പറഞ്ഞത്

സംവിധായകനായും നിർമ്മാതാവായും നടനായുമൊക്കെ പൃഥിരാജിന് കരിയറിൽ തിരക്കേറുമ്പോൾ സന്തതസഹചാരിയായി തന്നെ സുപ്രിയയും കൂടെയുണ്ട്

Prithviraj, Supriya Menon, Prithviraj Supriya Menon, Prithviraj photos, Indian Express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം,​ ഐ ഇ മലയാളം, iemalayalam

“എന്തായിരിക്കും ഞാനപ്പോൾ അത്ര സീരിയസായി പറഞ്ഞിട്ടുണ്ടാവുക? ഇവിടെ കറങ്ങിതിരിയാതെ പോയി ജോലി ചെയ്യൂ എന്നാവുമോ?” പൃഥിയ്ക്ക് ഒപ്പമുള്ള ലൊക്കേഷൻ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയാണ് സുപ്രിയ മേനോൻ.

പൃഥിരാജ് പ്രൊഡക്ഷന്റെ ആദ്യനിർമ്മാണ സംരംഭമായ ‘9’ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുമ്പോൾ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളിൽ ഒന്നാണ് സുപ്രിയ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘9’ ന്റെ നിർമ്മാണത്തിലൂടെ നിർമ്മാതാവിന്റെ റോളിലേക്കും കടന്നിരിക്കുകയാണ് സുപ്രിയ. പ്രൊഡ്യൂസർ ഡയറീസ് എന്ന ഹാഷ് ടാഗോടെയാണ് സുപ്രിയ പൃഥിയ്ക്കൊപ്പമുള്ള ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് ‘9’ തിയേറ്ററുകളിലെത്തുന്നത്.

 

View this post on Instagram

 

Dr Inayat Khan; Albert and Me! #ProducerDiaries#9thefilm#Feb7

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

 

View this post on Instagram

 

By God’s grace & Achan’s it’s a clean ‘U’ for 9! #9thefilm

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

സംവിധായകനായും നിർമ്മാതാവായും നടനായുമൊക്കെ പൃഥിരാജിന് കരിയറിൽ തിരക്കേറുമ്പോൾ സന്തതസഹചാരിയായി തന്നെ സുപ്രിയയും കൂടെയുണ്ട്. ‘ലൂസിഫർ’, ‘9’ തുടങ്ങിയ സിനിമകളുടെയെല്ലാം ലൊക്കേഷൻ വിശേഷങ്ങൾ മുൻപും സമൂഹമാധ്യമങ്ങളിലൂടെ പൃഥി ആരാധകർക്കു വേണ്ടി സുപ്രിയ ഷെയർ ചെയ്തിട്ടുണ്ട്. ഒപ്പം ചിത്രത്തിന്റെ പ്രമോഷൻ കാര്യങ്ങളിലും സുപ്രിയ സജീവസാന്നിധ്യമാണ്.

സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമ ഴോണറിൽ വരുന്ന ചിത്രമാണ് ‘9’. ജെനൂസ് മൊഹമ്മദ് ആണ് സംവിധായകൻ. പൃഥ്വിരാജിന്റെ നിർമ്മാണകമ്പനിയായ പൃഥിരാജ് പ്രൊഡക്ഷൻസ് സോണി പിക്ച്ചര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ത്താണ് ‘9’ നിർമ്മിക്കുന്നത്. സോണി പിക്ച്ചർ റിലീസിങ് ഇന്റർനാഷണൽ എന്ന ഗ്ലോബ്ബൽ പ്രൊഡക്ഷൻ ഹൗസ് ചിത്രവുമായി അസോസിയേറ്റ് ചെയ്യാൻ നിമിത്തമായതും ഈ അവസരം വന്നത് സുപ്രിയയിലൂടെയാണെന്നും സംവിധായകൻ ജെനൂസ് മുഹമ്മദ് തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രീകരണം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ നിർമ്മാതാവായ സുപ്രിയയ്ക്കും നല്ലൊരു ക്രെഡിറ്റുണ്ടെന്നും ജെനൂസ് കൂട്ടിച്ചേർക്കുന്നു. “എല്ലാം കൃത്യമായി പ്ലാൻ ചെയ്ത് സമയബന്ധിതമായി തീർക്കാൻ സുപ്രിയയുടെ സഹായമുണ്ടായിരുന്നു. വളരെ ആക്റ്റീവായി തന്നെ ഈ സിനിമയ്ക്ക് പിറകിൽ സുപ്രിയയും പ്രവർത്തിച്ചിട്ടുണ്ട്.”

Read more: ഈ ചിത്രം നടക്കാന്‍ കാരണം പൃഥ്വിരാജും സുപ്രിയയും: ‘9’ സംവിധായകന്‍ ജെനൂസ് മുഹമ്മദ്‌

ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനായാണ് പൃഥി ‘9’ൽ അഭിനയിക്കുന്നത്. ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നത്. ആൽബർട്ട് എന്നാണ് പൃഥിയുടെ കഥാപാത്രത്തിന്റെ പേര്. കാവൽ മാലാഖയും സംരക്ഷകനും അച്ഛനുമാകുന്ന ആൽബർട്ട് എന്നാണ് പൃഥിരാജ് തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദും സംഗീതം ഷാൻ റഹ്മാനും നിർവ്വഹിക്കും. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖർ മേനോനാണ്.

‘ഗോദ’യിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹൻദാസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡോ. ഇനയത്ത് ഖാൻ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്. ടോണി ലൂക്ക്, ശേഖർ മേനോൻ, വിശാൽ കൃഷ്ണ, ആദിൽ ഇബ്രാഹിം എന്നിവരാണ് മറ്റു താരങ്ങൾ. തിരുവനന്തപുരം, കുട്ടിക്കാനം, കൊച്ചി, മനാലി, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. 48 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Supriya menon prithviraj movie 9 location stills

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com