സിനിമയ്ക്ക് അപ്പുറമുള്ള സൗഹൃദമാണ് നടന്മാരായ പൃഥ്വിരാജും ദുൽഖർ സൽമാനും തമ്മിലുള്ളത്. ലോക്ക്ഡൗൺ കാലം ഈ സൌഹൃദത്തെ കൂടുതൽ അടുപ്പിക്കുകയായിരുന്നു. “ഈ വർഷം സംഭവിച്ച ഏറ്റവും സവിശേഷമായ കാര്യം എല്ലാവർക്കും കൂടുതൽ അടുക്കാനും കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കാനും സാധിച്ചു എന്നതാണെന്ന് ദുൽഖർ തന്നെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞിരുന്നു. ജന്മദിനാഘോഷങ്ങളും ഒത്തുച്ചേരലുകളുമൊക്കെയായി ഇരുവരുടെയും കുടുംബങ്ങളും കൂടുതൽ അടുത്ത സമയമാണ് ലോക്ക്ഡൗൺ കാലം.

സുപ്രിയയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റും അതിന് ദുൽഖർ നൽകിയ മറുപടിയുമാണ്​ ഇപ്പോൾ​ ശ്രദ്ധ നേടുന്നത്. ആലിയ്ക്ക് ആദ്യമായി എനിഡ് ബ്ലേറ്റണിന്റെ പുസ്തകം നൽകിയ വിശേഷം പങ്കുവയ്ക്കുകയാണ് സുപ്രിയ. “ആലിയ്ക്കുള്ള ആദ്യത്തെ എനിഡ് ബ്ലേറ്റൺ. കുട്ടിക്കാലത്ത് അവരുടെ പുസ്തകങ്ങൾ എനിക്കേറെ പ്രിയപ്പെട്ടവയായിരുന്നു. ആലിയും എന്നെ പോലെ ആ പുസ്തകങ്ങളെ സ്നേഹിക്കുമെന്നു കരുതുന്നു. ആലിയ്ക്ക് പകരം മമ്മയുടെ കയ്യിൽ ആ പുസ്തകങ്ങൾ കണ്ടാൽ ആശ്ചര്യപ്പെടരുത്,” സുപ്രിയ കുറിച്ചതിങ്ങനെ.

Prithviraj, Supriya, Dulquer

എന്റെയും ഫേവറേറ്റ് എന്നാണ് പോസ്റ്റിന് ദുൽഖർ നൽകിയ കമന്റ്. അടുത്തിടെ എനിഡ് ബ്ലേറ്റന്റെ പുസ്തകങ്ങൾ വീണ്ടും വായിച്ചുവെന്നും ദുൽഖർ കമന്റിൽ പറയുന്നു. അടുത്ത കൂടിക്കാഴ്ചയിൽ തൊണ്ണൂറുകളിലെ സംഗീതത്തിനൊപ്പം തന്നെ ഈ പുസ്തകങ്ങളും സംസാരവിഷയമാക്കാമെന്നാണ് സുപ്രിയയും മറുപടി നൽകുന്നു.

Read more: ഈ വർഷം ഞങ്ങൾക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം, ഡിക്യൂവിനു നന്ദി പറഞ്ഞ് പൃഥ്വി

നഗരത്തിലെ ഏറ്റവും നല്ല ബർഗർ ഷെഫ് എന്നാണ് പൃഥ്വിരാജ് ദുൽഖറിനെ ഒരിക്കൽ വിശേഷിപ്പിച്ചത്. പാചകത്തിലുള്ള ദുൽഖറിന്റെ താൽപ്പര്യത്തെയും കൈപ്പുണ്യത്തേയും അഭിനന്ദിക്കുന്നതായിരുന്നു പൃഥ്വിരാജിന്റെ വാക്കുകൾ. കുക്കിംഗ് പാഷനായ, ബർഗർ പ്രേമിയായ ദുൽഖറിന് കഴിഞ്ഞ ജന്മദിനത്തിന് പൃഥ്വിരാജ് സമ്മാനിച്ചത് ബർഗറിന്റെ ഷേപ്പിലുള്ള കേക്കായിരുന്നു.

ലോക്ക്ഡൗൺ കാലത്താണ് താൻ ബർഗർ മെയ്ക്കിങ് പഠിച്ചതെന്ന് ദുൽഖർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. “എന്റെ ലോക്ഡൗൺ ഹോബിയായിരുന്നു ബർഗർ മെയ്ക്കിങ്. എനിക്ക് നല്ല ബർഗർ മിസ് ചെയ്തു. അതുകൊണ്ട്, വീട്ടിൽ എങ്ങനെ നല്ല ബർഗർ ഉണ്ടാക്കാം എന്ന് അന്വേഷിക്കലായിരുന്നു പണി. യുട്യൂബ് വിഡിയോ കണ്ട് വീട്ടിൽ ഉണ്ടാക്കി നോക്കി. അങ്ങനെ ഒരു വിധം പഠിച്ചെടുത്തു. എല്ലാവരും ടേസ്റ്റ് ചെയ്തു. അവർക്ക് നല്ല ഇഷ്ടമായി. ഇപ്പോൾ എല്ലാവരും എന്നെ ബർഗർ ഷെഫ് എന്നാണ് വിളിക്കുന്നത്.”

“എന്റെ ഈ വർഷത്തെ ഒരു ബർത്ത്ഡേ കേക്ക് പോലും ബർഗർ ഷേപ്പിലുള്ളതായിരുന്നു. പൃഥ്വിവും സുപ്രിയയും കൊണ്ടു വന്നതായിരുന്നു അത്.” മലയാള മനോരമയും മനോരമ ഓൺലൈനും ഹീറോ എക്സട്രീം 160R ഉം ചേർന്നൊരുക്കിയ ചിറ്റ് ചാറ്റ് വിത്ത് ഡിക്യു എന്ന പരിപാടിയിൽ സംസാരിക്കവെ ദുൽഖർ പറഞ്ഞതിങ്ങനെ. പൃഥ്വിയുടെയും സുപ്രിയയുടെയും നിർദ്ദേശപ്രകാരം കൊച്ചിയിലെ ഷുഗർ ഷിഫ്റ്റർ ആയിരുന്നു ദുൽഖറിനുള്ള കേക്ക് ഒരുക്കിയത്.

Read more: ദുല്‍ഖറിനു പൃഥ്വി നല്‍കിയ പിറന്നാള്‍ കേക്ക്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook