Latest News

പതിവ് തെറ്റിയില്ല, പിറന്നാൾ ദിനത്തിൽ മുഖം കാണിച്ച് അല്ലി

അല്ലിയുടെ ഏറ്റവും പുതിയ ചിത്രം പോസ്റ്റ് ചെയ്ത് ജന്മദിനാശംസകൾ നേരുകയാണ് സുപ്രിയയും പൃഥ്വിരാജും

പൃഥ്വിരാജിന്റെ മകൾ അലംകൃതയോട് താരത്തിനോടെന്ന പോലെ സ്നേഹമാണ് ആരാധകർക്ക്. അല്ലി എന്നാണ് മകളെ പൃഥ്വിയും സുപ്രിയയും വിളിക്കുന്നത്. എന്നാൽ പലപ്പോഴും അല്ലിയുടെ മുഖം വ്യക്തമാക്കാതെയുള്ള ചിത്രങ്ങളാണ് ഇരുവരും ആരാധകരുമായി പങ്കുവെച്ചിരുന്നത്. എന്നാൽ അടുത്തിടെ സുപ്രിയയുടെ പിറന്നാൾ ദിനത്തിൽ അല്ലിയുടെ മുഖം കാണിച്ചുള്ള ചിത്രം പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ അല്ലിയുടെ ഏഴാം പിറന്നാളിനും മകളുടെ ഏറ്റവും പുതിയ ചിത്രം പോസ്റ്റ് ചെയ്ത് ജന്മദിനാശംസകൾ നേരുകയാണ് സുപ്രിയയും പൃഥ്വിരാജും. ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നിന്നെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു എന്നാണ് പൃഥ്വിരാജ് ചിത്രത്തിന് താഴെ ആശംസ നേർന്ന് കുറിച്ചിരിക്കുന്നത്.

ചെറിയ ശരീരത്തിൽ വലിയ മനസുള്ളവളാണ് അല്ലിയെന്നാണ് സുപ്രിയ കുറിപ്പിൽ പറയുന്നത്. അവളിലെ നന്മ എല്ലാവരിലേക്കും വ്യാപിക്കട്ടെ എന്നും സുപ്രിയ ആശംസിക്കുന്നു.

“ഏഴ് വർഷം മുമ്പ് നീയാൽ ദാദയും മമ്മയും അനുഗ്രഹിക്കപ്പെട്ടത് ഇന്നലെയാണെന്നത് പോലെ തോന്നുന്നു. ഈ കൊച്ചു ശരീരത്തിൽ വലിയ ഹൃദയമുള്ളവൾ അവളുടെ സ്നേഹവും അനുകമ്പയും കൊണ്ട് ഞങ്ങളെ നിലനിർത്തുമെന്നും ഓരോ ദിവസവും അവളുടെ ദയയിലൂടെ നമ്മെ ഓരോന്ന് പഠിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. നല്ലവരായിരിക്കുകയും നന്മ ചെയ്യുന്നതും ഒരു അപൂർവ ഗുണമായി മാറുന്ന ഈ ലോകത്ത്, ദൈവം അത് നൽകി നിന്നെ സമൃദ്ധമായി അനുഗ്രഹിച്ചു. നിന്നിലെ നന്മ ഓരോ ദിവസവും വളരാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു, അത് നിനക്ക് വാർണക്കടലാസുകൾ പറന്നു വീഴുന്നതുപോലെ പടർത്താൻ കഴിയും! നിന്നെ നൽകി ഞങ്ങളെ അനുഗ്രഹിച്ചതിന് സർവ്വശക്തനോട് നന്ദി പറയുന്നു, അല്ലി! ജന്മദിനാശംസകൾ നേരുന്നു പ്രിയേ!” സുപ്രിയ കുറിച്ചു.

Also read: എനിക്ക് തന്ന ഗോൾഡൻ വിസക്ക് നന്ദി മമ്മൂക്ക: രമേശ്‌ പിഷാരടി

അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയ്ക്ക് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്. മകളുടെ വിശേഷങ്ങൾ ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും പങ്കു വയ്ക്കാറുണ്ട്. എന്നാൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴും മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്.

2011 ഏപ്രിൽ 25നാണ് പൃഥ്വിരാജ് മാധ്യമപ്രവർത്തകയായ സുപ്രിയയെ വിവാഹം ചെയ്തത്. 2014 സെപ്റ്റംബർ എട്ടിനായിരുന്നു മകൾ അലംകൃതയുടെ ജനനം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Supriya menon prithviraj heart warming birthday wish to daughter ally

Next Story
മാക്ട ലെജന്റ് ഓണർ പുരസ്കാരം കെ. എസ്. സേതുമാധവന്KS sethumadhavan, Macta Legend Honor Award
The moderation of comments is automated and not cleared manually by malayalam.indianexpress.com