ആടുജീവിതമെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയുമടങ്ങുന്ന സംഘം കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിപ്പോയി. പ്രിയപ്പെട്ടവനായി കാത്തിരിക്കുകയാണ് താനും മകളുമെന്ന് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് സുപ്രിയ താടിക്കാരനെയോർത്ത് കുറിപ്പെഴുതിയിരിക്കുന്നത്.
Also Read: അകലങ്ങളിലിരുന്ന് പ്രിയപ്പെട്ടവൾക്കായി പൃഥ്വിരാജിന്റെ ആശംസ
“എല്ലാം ദിവസവും എന്റെ മകൾ എന്നോട് ലോക്ക്ഡൗൺ കഴിഞ്ഞോയെന്ന് ചോദിക്കും. ദാദ ഇന്ന് വരുമോ? ഇപ്പോൾ അല്ലിയും ഞാനും കാത്തിരിക്കുകയാണ് ദാദയുമായി വീണ്ടും ഒന്നിക്കുവാൻ,” സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നടനും സംവിധായകനുമടക്കം 58 അംഗ സംഘമാണ് ജോർദാനിൽ കുടുങ്ങിപോയത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷൂട്ടിങ് നിര്‍ത്തലാക്കിയെങ്കിലും അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചില്ല.
Also Read: ആയിരം കാതം അകലെയാണെങ്കിലും കാന്തം പോൽ നാം അടുത്ത്; പൃഥ്വിയെ ഓർത്ത് സുപ്രിയ
നേരത്തെ താരദമ്പതികളുടെ ഒമ്പതാം വിവാഹ വാർഷികത്തിന് നല്ലപാതിക്ക് ആശംസകളറിയിച്ച് പൃഥ്വിരാജും പോസ്റ്റിട്ടിരുന്നു. ഒരുമിച്ചുള്ള യാത്ര തുടങ്ങി ഒൻപത് വർഷങ്ങൾ പിന്നിടുമ്പോൾ ആദ്യമായാണ് ഈ ദിനത്തിൽ അകന്നിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.