scorecardresearch
Latest News

ഏറ്റവും കഠിനമായ ഒരു വർഷമാണ് കടന്നുപോകുന്നത്; വൈകാരിക കുറിപ്പുമായി സുപ്രിയ

തനിക്കും അമ്മയ്ക്കും ഏറെ പ്രയാസകരമായ വർഷമായിരുന്നു ഇതെന്നും മുന്നോട്ടുളള ജീവിതം ഓർത്ത് ഭയം തോന്നിയെന്നും സുപ്രിയ പറയുന്നു.

ഏറ്റവും കഠിനമായ ഒരു വർഷമാണ് കടന്നുപോകുന്നത്; വൈകാരിക കുറിപ്പുമായി സുപ്രിയ

പൃഥ്വിരാജിൻെറ ഭാര്യ, നിർമ്മാതാവ് എന്നീ നിലകളിൽ മലയാളികൾക്കു സുപരിചിതയായി മാറിയ താരമാണ് സുപ്രിയ മേനോൻ. സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയ വൈകാരികമായ കുറിപ്പാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. അച്ഛൻ മരിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് സുപ്രിയ.

“അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേയ്ക്കു ഒരു വർഷമായി.എൻെറ ജീവിതത്തിൽ ഇത്രയേറെ കണ്ണുനീർ ഞാൻ പൊഴിച്ചിട്ടില്ലെന്നു വേണം പറയാൻ. എന്റെ സ്പീഡ് ഡയൽ ലിസ്റ്റിന്റെ മുകളിലുള്ള അച്ഛൻെറ നമ്പർ ഡയൽ ചെയ്യുന്നതിൽ നിന്ന് വിരലുകളെ എങ്ങനെ തടയാമെന്നു ഞാൻ ഇതുവരെ പഠിച്ചിട്ടില്ല.ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത അച്ഛൻെറ വീഡിയോകളും ചിത്രങ്ങളും തേടി ഒരു വർഷം മുഴുവൻ എൻെറ ഫോൺ ഗാലറി തിരഞ്ഞുകൊണ്ടേയിരുന്നു.അച്ഛൻെറ ശബ്ദം കേൾക്കുകയോ, ഒന്നു കെട്ടിപ്പിടിക്കുകയോ ചെയ്യാത്ത ഒരു വർഷം.നമ്മൾ സംസാരിക്കുകയോ കാണുകയോ ചെയ്യാത്ത ഏറ്റവും ദൈർഘ്യമേറിയ സമയമായിരിക്കുമിത്.നിങ്ങളെക്കുറിച്ച് ആലോചിക്കാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ല” സുപ്രിയ കുറിച്ചു.

തനിക്കും അമ്മയ്ക്കും ഏറെ പ്രയാസകരമായ വർഷമായിരുന്നു ഇതെന്നും മുന്നോട്ടുളള ജീവിതം ഓർത്ത് ഭയം തോന്നിയെന്നും സുപ്രിയ പറയുന്നു. എന്നാൽ തടസ്സങ്ങളെല്ലാം നേരിടുമെന്നും കാരണം തൻെറ സിരകളിലൊഴുകുന്നത് അച്ഛൻെറ രക്തമാണെന്നും സുപ്രിയ കൂട്ടിച്ചേർത്തു.

തൻെറ വിവാഹ ദിവസം തലേന്ന് അച്ഛനൊപ്പം നൃത്തം ചെയ്യുന്ന ചിത്രങ്ങളും സുപ്രിയ പങ്കുവച്ചിട്ടുണ്ട്. സുപ്രിയയുടെ അടുത്ത സുഹൃത്ത് ലാഡാ സിങ്ങിനെയും ചിത്രങ്ങളിൽ കാണാം.

2021 നവംബർ 14 നായിരുന്നു സുപ്രിയയുടെ അച്ഛൻ വിജയ് കുമാർ മേനോൻെറ മരണം. പതിമൂന്നു വർഷത്തോളം കാൻസറിനോടു പോരാടിയ ശേഷമാണ് അദ്ദേഹം ലോകത്തോടു വിടപറഞ്ഞത്. അച്ഛനെ ഓർത്തു കൊണ്ടുളള കുറിപ്പുകൾ സുപ്രിയ തൻെറ സോഷ്യൽ മീഡിയയിൽ ഇടയ്ക്കു പങ്കുവയ്ക്കാറുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Supriya menon emotional post on fathers first death anniversary