/indian-express-malayalam/media/media_files/uploads/2023/05/Antony-Perumbavoor.png)
Source/ instagram
നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മാതാവ് ഏലമ്മ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം തുടങ്ങിയ മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച്ച രാവിലെ നടന്നു. അനവധി സിനിമാപ്രവർത്തകർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. സുപ്രിയ മേനോൻ, സുചിത്ര മോഹൻലാൽ, ഇടവേള ബാബു, ബാബുരാജ്, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവർ വസതിയിലെത്തി.
മലയാള സിനിമയിലെ പ്രമുഖ നിർമാതാക്കളിലൊരാളാണ് ആന്റണി പെരുമ്പാവൂർ. നടൻ മോഹൻലാലിന്റെ സഹായിയായാണ് ആന്റണി സിനിമോലോകത്തെത്തുന്നത്. പിന്നീട് ആശിർവാദ് സിനിമാസ് എന്ന പേരിൽ നിർമാണ കമ്പനി ആരംഭിക്കുകയായിരുന്നു.
നരസിംഹം, രാവണപ്രഭു, നരൻ, രസതന്ത്രം, ദൃശ്യം, ഒപ്പം, ലൂസിഫർ, മരയ്ക്കാർ തുടങ്ങി അനവധി ചിത്രങ്ങൾ ആശിർവാദ് സിനിമാസ് നിർമിച്ചു. ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'എലോൺ' ആണ് അവസാനമായി നിർമിച്ച ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.