സൂപ്പർ സ്റ്റാർ രജനീകാന്തിന്രെ സെൽഫി വിഡിയോയാണ് ഇന്റർനെറ്റിൽ വൈറലാകുന്നത്. യുഎസിൽനിന്നാണ് രജനി തന്റെ ആദ്യ സെൽഫി വിഡിയോ ആരാധകർക്കായി പങ്കുവച്ചത്. കാറിൽ യാത്ര ചെയ്യുന്ന രജനിയെയാണ് വിഡിയോയിൽ കാണുന്നത്. വെറും 34 സെക്കൻഡ് ദൈർഘ്യം മാത്രമാണ് വിഡിയോയ്ക്കുളളത്.

ആദ്യമായി സെൽഫി വിഡിയോ ചെയ്യുന്ന അതേ കൗതുകം രജനിയുടെ മുഖത്തും കാണും. രജനിയുടെ കൂടെ കാർ ഓടിക്കുന്ന വ്യക്തി ആരാണെന്ന് വിവരമില്ല. അയാളോട് സെൽഫിയെടുക്കാനായി മൊബൈൽ ഓൺ ചെയ്തതെന്നും ഷൂട്ട് ആകുന്നുണ്ടോയെന്നും രജനി ചോദിക്കുന്നുണ്ട്. ആരാധകരോട് ഹായ് എന്നും രജനി പറയുന്നുണ്ട്. ആദ്യമായി സെൽഫി വിഡിയോ ചെയ്യുന്നതിന്റെ സന്തോഷം സ്റ്റൈൽ മന്നന്റെ മുഖത്തുണ്ട്.

അമേരിക്കയിൽ ചികിൽസയ്ക്കായാണ് രജനീകാന്ത് പോയത്. തന്റെ പുതിയ ചിത്രമായ കാലാ കരികാലന്റെ ഷൂട്ടിങ് നിർത്തിവച്ചാണ് അമേരിക്കയിലേക്ക് പോയത്. പതിവു ചെക്കപ്പിനായാണ് പോയതെന്നും അദ്ദേഹത്തിന് കടുത്ത ആരോഗ്യ പ്രശന്ങ്ങളൊന്നുമില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. എങ്കിലും ഷൂട്ടിങ് നിർത്തിവച്ച് രജനി പെട്ടെന്ന് അമേരിക്കയിലേക്ക് പോയത് ആരാധകരെ പരിഭ്രാന്തരാക്കിയിരുന്നു. എന്നാൽ തലൈവരുടെ സെൽഫി വിഡിയോ കണ്ടതോടെ ആരാധകരം സന്തോഷത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ