/indian-express-malayalam/media/media_files/uploads/2023/08/Rajnikanth-touches-Yogi-Adityanath-feet-see-video.jpg)
Rajnikanth touches Yogi Adityanath feet see video
തന്റെ ഏറ്റവും പുതിയ ചിത്രമായ 'ജെയിലർ' ഉത്തർപ്രദേശ് തലസ്ഥാനമായ ലക്‌നൗവിൽ സ്ക്രീൻ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സൂപ്പർസ്റ്റാർ രജനികാന്ത് അവിടെ എത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതി സന്ദർശിച്ച അദ്ദേഹം, യോഗിയുടെ കാൽ തൊട്ട് വണങ്ങി.
യോഗി ആദിത്യനാഥുമായി ചേർന്നു സിനിമ കാണാൻ ആഗ്രഹുമുണ്ട് എന്നും സിനിമയുടെ വലിയ വിജയം ദൈവത്തിന്റെ അനുഗ്രഹമായി കാണുന്നു എന്നും ലക്‌നൗവിലക്ക് തിരിക്കും മുൻപ് രജനികാന്ത് പറഞ്ഞിരുന്നു. എന്നാൽ 'ജെയിലർ' സ്‌ക്രീനിങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല. അദ്ദേഹത്തിന്റെ ഡെപ്യൂട്ടി കേശവ് പ്രസാദ് മൗര്യയാണ് സിനിമ കാണാൻ എത്തിയത്. രജനികാന്തിന്റെ പ്രകടനം താൻ ഏറെ ആസ്വദിച്ചതായി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ പി ടി ഐയോട് പറഞ്ഞു.
തൈലവർ രജനികാന്ത് ഇന്ന് അയോദ്ധ്യ സന്ദർശിക്കും. ഉത്തർപ്രദേശിൽ എത്തുന്നതിനു മുൻപ് ജാർഖണ്ഡിൽ എത്തിയ രജനി, അവിടത്തെ പേര് കേട്ട ചിന്നമസ്ത ക്ഷേത്രം (മാ ചിനമസ്‌തികെ മന്ദിർ) സന്ദർശിച്ചു. ജാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്ണനെയും അദ്ദേഹം രാജ് ഭവനിൽ എത്തി കണ്ടു.
ബോക്സ്ഓഫീസിൽ തരംഗം സൃഷ്ടിച്ചു കൊണ്ട് 'ജെയിലർ' മുന്നേറ്റം തുടരുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.