‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ പരിപാടിയുടെ ഭാഗമായി തന്റെ ആരാധകരെ കാണാന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് എത്തുന്നു. ഡിസംബര്‍ 26ന് തുടങ്ങി ന്യൂയര്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് ഈ കൂടിക്കാഴ്ച. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ആരംഭിച്ചതാണ് ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ എന്ന പരിപാടി.

ഏകദേശം 20 ജില്ലകളില്‍ നിന്നുള്ള ആരാധകര്‍ ഈ ദിവസങ്ങളില്‍ തങ്ങളുടെ സൂപ്പര്‍സ്റ്റാറിനെ കാണാനെത്തുകയും അദ്ദേഹത്തോടൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്യും. എന്നാല്‍ ഫാന്‍സ് അസോസിയേഷനുകളില്‍ അംഗമായവര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്കും മാത്രമേ ഇതിനു സാധിക്കൂവെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടാണ് ആരാധകരെ കാണുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. ഉലകനായകന്‍ കമല്‍ഹാസന്‍ ഇതിനോടകം തന്നെ തന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook