ചെന്നൈ: പാവങ്ങളുടെ ദൈവമായാണ് രജനീകാന്ത് തന്റെ സിനിമകളില്‍ പ്രത്യക്ഷപ്പെടാറുളളത്. അരങ്ങേറ്റം നടത്തിയ അന്ന് മുതല്‍ ഇന്ന് വരെ അദ്ദേഹത്തിന് പേരും പെരുമയും നല്‍കിയ കഥാപാത്രങ്ങളൊക്കെ ദരിദ്രനേയും താഴ്ന്ന ജാതിയില്‍ പെട്ടവനെയുമൊക്കെ നെഞ്ചോട് ചേര്‍ത്തവരാണ്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ രജനീകാന്ത് ഇതില്‍ നിന്നൊക്കെ ഏറെ അകലെയാണെന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയിലെ സംസാരം. അതിന് തെളിവായി ഇപ്പോള്‍ പ്രചരിക്കുന്നത് ഒരു ചിത്രമാണ്.

അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘2.O’ എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കുന്ന തരത്തിലുളള ചിത്രം പ്രചരിച്ചത്. ചെന്നൈ സ​ത്യം തി​യ​റ്റ​റി​ൽ സിനിമ കാ​ണാ​നെ​ത്തി​യ​ രജനിയുടേയും കുടുംബത്തിന്റേയും ചിത്രമാണിത്. എന്നാല്‍ ചിത്രത്തില്‍ രജനിക്ക് പിന്നിലായി അവരുടെ സഹായി എന്ന് തോന്നിപ്പുക്കുന്ന ഒരു സ്ത്രീയും  നില്‍ക്കുന്നുണ്ട്. രജനിയും ഭാര്യ ലതയും കൊച്ചുമക്കളായ ലിംഗയും, യാത്രയും സീറ്റില്‍ ഇരിക്കുമ്പോള്‍ അവര്‍ പിന്നില്‍ നില്‍ക്കുകയാണ്.

എന്നാല്‍ ഈ ചിത്രം ഇന്റെര്‍വല്‍ സമയത്താണ് എടുത്തത്‌ എന്നും അത് കൊണ്ടാണ് അവര്‍ നില്‍ക്കുന്നതെന്നും മറ്റൊരു വാദവുമുണ്ട്.   ചിത്രത്തില്‍ തിയേറ്ററിലെ മറ്റു പ്രേക്ഷരുടെ ഭാവം കണ്ടാല്‍ ഇത് വ്യക്തമാകുമെന്നും കുറിച്ച് മറ്റൊരു സംഘം രംഗത്ത്‌ വന്നിട്ടുണ്ട്.

അവരെ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ർ​ത്തി​യാണ് രജനികാന്ത് സിനിമ കണ്ടതെന്ന് സോഷ്യല്‍മീഡിയയില്‍ ആരോപണം ഉയര്‍ന്നു… ഇ​ത്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ചര്‍ച്ചയ്ക്കു വഴി തുറന്നു. തി​യ​റ്റ​റി​ൽ സീ​റ്റു​ക​ൾ കാ​ലി​യാ​യി കി​ട​ന്നി​രു​ന്നു​വെ​ങ്കി​ലുംഅവര്‍ ഇരിക്കാത്തത്‌ എന്ത് കൊണ്ട്, അതോ ഇരിക്കാന്‍ അ​നു​വ​ദി​ക്കാ​ത്ത​താണോ എന്നോക്കെ ചോദ്യമുയര്‍ന്നു. പിന്നില്‍ നില്‍ക്കുന്ന സ്ത്രീ ജോലി ചെയ്യാനുള്ള പ്രായപരിധിയില്‍ പെട്ടവരാണോ എന്നും ചര്‍ച്ച നടക്കുന്നുണ്ട്.

തമിഴിലെ ചില നടന്മാരും രജനിയുടെ നടപടിയില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് രജനി നടത്തിയതെന്നാണ് ആരോപണം. ചെന്നൈയിലേയും ഹൈദരാബാദിലേയും മുംബൈയിലേയും ധനികര്‍ വീട്ടില്‍ സഹായിക്കാന്‍ നില്‍ക്കുന്നവരോട് വളരെ മോശമായാണ് പെരുമാറാറുളളതെന്നാണ് ഒരാള്‍ ഫെയ്സ്ബുക്കില്‍ ഈ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.

“അവര്‍ക്ക് കിടക്കാനൊരു കട്ടില് പോലും കൊടുക്കില്ല. മുതലാളിമാര്‍ തിന്നുന്ന ഭക്ഷണം നല്‍കാതെ വേലക്കാര്‍ക്ക് വേറെ ഭക്ഷണമായിരിക്കും. നമ്മള്‍ അവരെ മുതലാളിയെന്ന് വിളിക്കുമ്പോള്‍ അവരുടെ പെരുമാറ്റം ഉടമകളെ പോലെയാണ്. ഞെട്ടിക്കുന്ന പെരുമാറ്റമാണ് തങ്ങള്‍ കാണിക്കുന്നതെന്ന് രജനികാന്തിനും കുടുംബത്തിനും തിരിച്ചറിയാന്‍ പോലും സാധിക്കുന്നില്ല. ആ കുട്ടിയോട് ഒരു സീറ്റില്‍ ഇരുന്ന് സിനിമ കാണാന്‍ രജനിയും കുടുംബവും പറഞ്ഞിരുന്നെങ്കില്‍ അവള്‍ ആശ്ചര്യം കൊണ്ട് തല കറങ്ങി വീഴുമായിരുന്നു,” ഒരു പ്രേക്ഷകന്‍ കുറിച്ചു.

സിനിമാ മേഖലയിലുളളവരുടെ വീടുകളില്‍ സഹായത്തിനു നില്‍ക്കുന്നവരോട് മോശമായ പെരുമാറ്റങ്ങള്‍ ഉണ്ടായതായി ഇതിനു മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഇത് ആദ്യമായാണ് രജനീകാന്തിന്റെ ഇത്തരത്തിലൊരു ചിത്രം പുറത്താവുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook