scorecardresearch

ഇന്നും എന്റെ കണ്ണുകൾ അവളെ തേടാറുണ്ട്: നഷ്ടപ്രണയത്തെ കുറിച്ച് രജനീകാന്ത് അന്ന് പറഞ്ഞത്

ശിവാജി റാവു ഗെയ്ക്ക്‌വാദിനെ രജനീകാന്ത് ആക്കി മാറ്റിയതിൽ വലിയൊരു റോൾ തന്നെയുണ്ട് നിർമല എന്ന ആദ്യ പ്രണയിനിയ്ക്ക്. രജനിയുടെ നാടകം കണ്ട് ഇഷ്ടപ്പെട്ട നിർമലയാണ്, താരത്തെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ അയച്ചത്

ശിവാജി റാവു ഗെയ്ക്ക്‌വാദിനെ രജനീകാന്ത് ആക്കി മാറ്റിയതിൽ വലിയൊരു റോൾ തന്നെയുണ്ട് നിർമല എന്ന ആദ്യ പ്രണയിനിയ്ക്ക്. രജനിയുടെ നാടകം കണ്ട് ഇഷ്ടപ്പെട്ട നിർമലയാണ്, താരത്തെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ അയച്ചത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rajanikanth lost first love

ബസ് കണ്ടക്ടറിൽ നിന്നും തമിഴകത്തിന്റെ തലൈവറായി മാറിയ രജനീകാന്തിന്റെ വിജയഗാഥ സ്വപ്നസമാനമായ ഒന്നാണ്. ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന ചെറുപ്പക്കാരൻ പിൽക്കാലത്ത് രജനീകാന്തായി മാറിയ ആ കഥ അനേകം തലമുറകൾക്ക് പ്രചോദനമാണ്. 

Advertisment

രജനീകാന്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് അദ്ദേഹത്തിന് നിരുപാധികമായ പിന്തുണ നൽകി, സിനിമ പഠിക്കാൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത് താരത്തിന്റെ ആദ്യ പ്രണയിനി നിർമലയാണ്. പക്ഷേ, രജനീകാന്തിന്റെ സിനിമാസ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയ ആ പ്രണയിനിയെ പിന്നീടൊരിക്കലും താരം കണ്ടില്ലെന്നത് വിധിവൈപരീതം. ജീവിതയാത്രയിൽ എവിടെയോ അപ്രത്യക്ഷയായി പോയ ആ പ്രണയിനിയെ ഓരോ ആൾക്കൂട്ടത്തിലും തന്റെ കണ്ണുകൾ തിരയാറുണ്ടെന്ന് രജനീകാന്ത് തന്നെ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.

Also Read: ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട കുട്ടിയാണ് നിങ്ങൾ; രജനീകാന്തിന്​ ആശംസകളുമായി ഖുശ്ബു

ബസ് കണ്ടക്ടറായി ജോലി ചെയ്യുമ്പോഴാണ് എംബിബിഎസ് വിദ്യാർത്ഥിനിയായ നിർമലയെ (നിമ്മി) രജനീകാന്ത് പരിചയപ്പെടുന്നത്. അധികം വൈകാതെ ഇരുവരും പ്രണയത്തിലായി.

അപ്രതീക്ഷിതമായി ഒരിക്കൽ രജനീകാന്ത് അഭിനയിച്ച ഒരു നാടകം കാണാനിടയായ നിർമല, രജനീകാന്തിനുള്ളിലെ പ്രതിഭയെ തിരിച്ചറിഞ്ഞു. കൃത്യമായ പരിശീലനം ലഭിച്ചാൽ വലിയൊരു നടനായി മാറാനുള്ള കഴിവ് രജനീകാന്തിലുണ്ടെന്ന് മനസ്സിലാക്കിയ നിർമല കയ്യിലെ പണം നൽകി രജനീകാന്തിനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ വിട്ടു.

Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം

"നിങ്ങൾ നന്നായി അഭിനയിക്കും. ഒരു ദിവസം നിങ്ങൾ ഒരു വലിയ നടനാകുമെന്ന് എനിക്ക് ഉറപ്പാണ്. പോസ്റ്ററുകളിലും സിനിമകളിലും നിങ്ങളെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു," എന്ന വാക്കുകളോടെ നിർമല രജനീകാന്തിനെ യാത്രയാക്കി.

എന്നാൽ ബാംഗ്ലൂർ വിട്ട ശേഷം രജനീകാന്തിന് നിർമ്മലയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പഠനം കഴിഞ്ഞ് ബാംഗ്ലൂരിൽ തിരിച്ചെത്തിയപ്പോൾ രജനീകാന്ത് കണ്ടത്, നിർമല താമസിച്ചിരുന്ന വീട് പൂട്ടിയിരിക്കുന്നതാണ്. എത്ര അന്വേഷിച്ചിട്ടും നടന് നിർമ്മലയെ പിന്നീട് കണ്ടെത്താനായില്ല.

വലിയ നടനായി മാറിയ ശേഷവും, വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും രജനീകാന്ത് ആൾക്കൂട്ടത്തിനിടയിൽ തന്റെ 'നിമ്മി'യെ അന്വേഷിച്ചു. എന്നാൽ രജനീകാന്തിന് നിമ്മിയെ കണ്ടെത്താനായില്ല. 

Also Read: ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

നിർമ്മല രജനീകാന്തിനെ സിനിമാ പോസ്റ്ററുകളിലും വലിയ കട്ടൗട്ടുകളിലും കാണാൻ ആഗ്രഹിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം, നിർമ്മലയുടെ എല്ലാ ആഗ്രഹങ്ങളും സഫലമായി. രജനീകാന്തിന് വലിയ കട്ടൗട്ടുകൾ ഉണ്ടാകുക മാത്രമല്ല, ആളുകൾ അദ്ദേഹത്തിനായി അമ്പലങ്ങൾ പണിയുകയും ചെയ്തു. നിർമ്മല അദ്ദേഹത്തിനായി ആഗ്രഹിച്ചതെല്ലാം സൂപ്പർതാരത്തിനുണ്ടായി, പക്ഷെ നിർമലയെ മാത്രം രജനീകാന്തിന് കണ്ടെത്താനായില്ല. 

രജനീകാന്ത് പറഞ്ഞ വാക്കുകൾ

തന്റെ നഷ്ടപ്രണയത്തെ കുറിച്ച് ഒരിക്കൽ രജനീകാന്ത് തന്നോട് പറഞ്ഞ ഈ കാര്യങ്ങൾ നടൻ ദേവനാണ് ഒരു അഭിമുഖത്തിൽ പങ്കുവച്ചത്. രജനീകാന്തിനൊപ്പം 'ബാഷ' എന്ന സിനിമയിൽ പ്രവർത്തിച്ചപ്പോഴാണ് നടൻ ദേവനോട് താരം തന്റെ ആദ്യപ്രണയത്തെ കുറിച്ച് മനസ്സു തുറന്നത്. 

"ദേവൻ, എന്തുകൊണ്ടാണ് അവൾ എന്നെ കാണാൻ വരാത്തത്? ഇതെല്ലാം ഞാൻ നേടിയിട്ടും അവൾ എന്നെ കാണാൻ ആഗ്രഹിക്കാത്തത് എന്തുകൊണ്ട്?"  എന്നാണ് ദേവനോട് രജനീകാന്ത് പറഞ്ഞത്. ഈ കഥ പറയുമ്പോൾ രജനീകാന്തിന്റെ കണ്ണുകൾ നനഞ്ഞിരുന്നുവെന്നും ദേവൻ പറഞ്ഞു.   

പിൽക്കാലത്ത്, രജനീകാന്ത് ലതയെ വിവാഹം ചെയ്തു. ഇരുവർക്കും ഐശ്വര്യ, സൗന്ദര്യ എന്നിങ്ങനെ രണ്ടു പെൺകുട്ടികളാണ് ഉള്ളത്.

Also Read:  എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു

Rajanikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: