scorecardresearch

ഓട്ടോയിൽ വന്നിറങ്ങി മോഹൻലാലും യൂസഫലിയും; വീഡിയോ

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലേക്ക് മോഹൻലാലും വ്യവസായി എം.എ. യൂസഫലിയും മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാറും എത്തിയത് ഓട്ടോറിക്ഷയിലായിരുന്നു

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലേക്ക് മോഹൻലാലും വ്യവസായി എം.എ. യൂസഫലിയും മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാറും എത്തിയത് ഓട്ടോറിക്ഷയിലായിരുന്നു

author-image
Entertainment Desk
New Update
Mohanlal Ka Festival

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഉദ്ഘാടനം ചെയ്യാൻ എത്തിയ  മോഹൻലാലിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഓട്ടോറിക്ഷയിൽ ആയിരുന്നു മോഹൻലാലും വ്യവസായി എം.എ. യൂസഫലിയും മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാറും വേദിയിലേക്ക് എത്തിയത്.

Advertisment

Also Read: അമ്പമ്പോ! എന്തൊരു ലുക്കാണ് ലാലേട്ടാ; മോഹൻലാലിന്റെ ചിത്രങ്ങൾക്ക് കയ്യടിച്ച് ആരാധകർ

ഓട്ടോയിൽ വന്നിറങ്ങുന്ന മോഹൻലാലിന്റെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഏയ് ഓട്ടോ എന്ന സിനിമയിലെ സുധിയെ ഓർമ വന്നു ലാലേട്ടന്റെ ഓട്ടോ എൻട്രി കണ്ടപ്പോൾ എന്നാണ് ആരാധകരുടെ കമന്റ്. 

Also Read: 44 വർഷം പഴക്കമുള്ളൊരു കല്യാണക്കുറിയും കല്യാണവും; ചിത്രത്തിലെ വരനെ മനസ്സിലായോ?

"മാതൃഭൂമി അക്ഷരോത്സവം ഉദ്ഘാടനം ചെയ്യാൻ എന്റെ അർഹതയെന്താണ് എന്ന് ഞാൻ സ്വയം ചോദിച്ചിരുന്നു. നൂറു വർഷം മലയാള ഭാഷയിലുണ്ടായ നോവലുകളിലെ പത്തു കഥാപാത്രങ്ങളെ കഥയാട്ടം എന്ന പേരിൽ വേദിയിൽ അവതരിപ്പിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഇന്ദുലേഖയിലെ സൂരി നമ്പൂതിരി മുതൽ രണ്ടാമൂഴത്തിലെ ഭീമൻവരെ. വെറുമൊരു അഭിനേതാവായ എനിക്ക്, മലയാള ഭാഷ നൽകിയ അനുഗ്രഹമായിട്ടാണ് ഞാൻ അന്ന് അതിനെ കണ്ടത്. ഇന്ന് ഇവിടെ നിൽക്കുമ്പോൾ ഞാൻ ആ കഥാപാത്രങ്ങളെയും അവരെ സൃഷ്ടിച്ച എഴുത്തുകാരെയും ഓർക്കുന്നു,"  മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം  ഉദ്ഘാടനം ചെയ്ത് മോഹൻലാൽ പറഞ്ഞു. 

Also Read: അനു സിതാരയുടെ ഡാൻസ് സ്കൂൾ സന്ദർശിച്ച് കാവ്യ മാധവൻ; വീഡിയോ

മോഹൻലാൽ ഉദ്ഘാടകനായെത്തി ചടങ്ങിൽ വ്യവസായി എം.എ. യൂസഫലി ചടങ്ങിൽ മുഖ്യാതിഥിയായി. എഴുത്തുകാരി കെ.ആർ. മീര, സ്വിസ് എഴുത്തുകാരനായ യോനസ് ലൂഷർ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ, മാതൃഭൂമി ചെയർമാൻ & മാനേജിംഗ് എഡിറ്റർ പി.വി ചന്ദ്രൻ, മാതൃഭൂമി ഡയറക്ടർമാരായ എം എസ് മയൂര, എം എസ് ദേവിക എന്നിവരും വേദിയിൽ എത്തിയിരുന്നു.

Also Read: പൊതുവേദിയിൽ അതിഥിയായി കാവ്യ മാധവൻ, സിനിമയിലേക്ക് തിരികെ എത്തുമോ എന്ന് ആരാധകർ

Mathrubhumi Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: