ഇതാണ് ലാലേട്ടന്റെ പുതിയ ലുക്ക്; ചിത്രം പങ്കുവച്ച് ബാദുഷ

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം സെപ്റ്റംബർ എഴിന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുകയാണ്

Mohanlal, മോഹൻലാൽ, Mohanlal new look, മോഹൻലാൽ പുതിയ ലുക്ക്, super star mohanlal, drishyam 2, ദൃശ്യം 2, iemalayalam, ഐഇ മലയാളം

ലോക്ക്‌ഡൗൺ കാലം ചെന്നൈയിലെ വീട്ടിൽ കുടുംബത്തിനൊപ്പം ചെലവഴിക്കുന്ന മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ, നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്റെ അന്നത്തെ താടിവളർത്തിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റെ പ്രിയപ്പെട്ട വളർത്തുനായ ബെയ്‌ലിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ബെയ്‌ലിയെ സ്നേഹപൂർവ്വം ചേർത്തു പിടിച്ചു കൊണ്ടുള്ള ചിത്രങ്ങൾ ആരുടെയും ശ്രദ്ധ കവരുന്നതായിരുന്നു.

Read More: മോഹൻലാലിന്റെ ‘ദൃശ്യം’ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കുന്നു

ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതോടൊപ്പം മോഹൻലാൽ തന്റെ ലുക്കിലും മാറ്റം വരുത്തി. താടി കളഞ്ഞ് തടികുറച്ച് ചുള്ളനായ പുതിയ ചിത്രമാണ് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

“ലാലേട്ടൻ്റെ പുതിയ ലുക്ക്. ചിങ്ങപ്പുലരിയിൽ ലാലേട്ടനൊപ്പം,” എന്ന തലക്കെട്ടോടെയാണ് ബാദുഷ ചിത്രങ്ങൾ പങ്കുവച്ചത്.

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം സെപ്റ്റംബർ എഴിന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുകയാണ്. അതിന്റെ ഭാഗമായിക്കൂടിയാണ് മോഹൻലാലിന്റെ പുതിയ ലുക്ക്.

ഏഴു വർഷങ്ങൾക്കു ശേഷമാണ് ഈ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമയ്ക്കു വേണ്ടി ആന്റണി പെരുമ്പാവൂരാണ്. തുടർച്ചയായി 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമ. ഇതിനു ശേഷമാകും ഷൂട്ടിങ് നിർത്തിവെച്ച മറ്റ് സിനിമകളിൽ മോഹൻലാൽ എത്തുകയെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു.

Read More: പപ്പിയെ നെഞ്ചോടു ചേർത്ത് മോഹൻലാൽ; ചിത്രങ്ങൾ

2013 ഡിസംബറിലായിരുന്നു ‘ദൃശ്യം’ റിലീസിനെത്തിയത്. മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ത്രില്ലർ ചിത്രമായ ദൃശ്യത്തിലെ ഈ താരങ്ങളുടെയെല്ലാം പ്രകടനം ഏറെ മികവു പുലർത്തിയിരുന്നു. 50 കോടിയോളം രൂപ ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്യാനും ചിത്രത്തിനു സാധിച്ചിരുന്നു.

Read More: Victers Channel: സ്കൂൾ ടിവിയിൽ മോഹൻലാലും എത്തുന്നു

അതിനിടെ കൈറ്റ് വിക്ടേഴ്സ്ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെൽ’ ക്ലാസുകളിൽ താരം പങ്കെടുക്കുന്നുവെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്. പത്താം ക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ് ശബ്ദ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ കുട്ടികളുടെ മുന്നിൽ എത്തുന്നത്. മൃഗങ്ങള്‍ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സത്യജിത്ത് റേയുടെ ‘പ്രൊജക്റ്റ് ടൈഗർ’ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് താരം കുട്ടികള്‍ക്ക് മുന്നില്‍ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നത്.

തന്റെ അഭിനയ ജീവിതത്തില്‍ മൃഗങ്ങളുമൊത്തുള്ള അഭിനയം എങ്ങനെയായിരുന്നു എന്നും. ഇന്ത്യന്‍ സിനിമകളില്‍ മൃഗങ്ങള്‍ അഭിനയിച്ച ചലച്ചിത്രങ്ങളെക്കുറിച്ചും അവ കഥാപാത്രങ്ങളായി മാറുമ്പോള്‍ ഉണ്ടാകുന്ന അപകട സാധ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. മൂന്ന് എപ്പിസോഡുകളിലായിട്ടാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. ആദ്യ എപ്പിസോഡിന്റെ സംപ്രേഷണം ഓഗസ്റ്റ് 17 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്കായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Super star mohanlal new look drishyam 2

Next Story
വിവാഹചിത്രങ്ങൾ പങ്കുവച്ച് ‘ദൃശ്യം’ താരം റോഷൻ ബഷീർRoshan Basheer, Drishyam Fame Roshan Basheer, Roshan Basheer photos, Drishyam Varun, Roshan Basheer, Drishyam Fame Roshan Basheer, Roshan Basheer photos, Drishyam Varun, Roshan Basheer wedding photos, Roshan Basheer marriage, റോഷൻ ബഷീർ, Indian express malayalam, IE malayalam marriage, റോഷൻ ബഷീർ
The moderation of comments is automated and not cleared manually by malayalam.indianexpress.com