ആകാംഷ ഉണർത്തുന്ന, നോൺ സ്റ്റോപ്പ് കഥ പറച്ചിലുമായി പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് വിജയ് സേതുപതിയുടെ ‘സൂപ്പർ ഡീലക്സ്’ ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തിയത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വൈറലായ ആ വീഡിയോയുടെ ഡബ്ബിംഗ് വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. ഏറെ പ്രയാസപ്പെട്ടാണ് ഒറ്റ സ്ട്രെച്ചിലുള്ള നീണ്ട ഡയലോഗ് വിജയ് സേതുപതി ഡബ്ബ് ചെയ്തിരിക്കുന്നത്.

സേതുപതിയുടെ വേഷ പകര്‍ച്ച തന്നെയാണ് ട്രെയലറിന്റെ ഹൈലൈറ്റ്. ശില്‍പ്പ എന്ന ട്രാന്‍സ് വുമണിനെയാണ് സേതുപതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒരുമിക്കുന്ന ചിത്രം എന്നതിനോടൊപ്പം രമ്യാ കൃഷ്ണന്റേയും സാമന്തയുടേയും കഥാപാത്രങ്ങളും ശക്തമാണെന്ന സൂചനകളാണ് ട്രെയിലർ തരുന്നത്.

മാര്‍ച്ച് 29 നായിരിക്കും ചിത്രം തിയ്യറ്ററുകളിലെത്തുക. വിജയ് സേതുപതിയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവരം അറിയിച്ചത്. രണ്ട് സിനിമാ മേഖലയിലേയും ഏറ്റവും പ്രഗല്‍ഭരായ രണ്ട് നടന്മാര്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തില്‍ വന്‍ താര നിരയാണ് അണിനിരക്കുന്നത്.

ത്യാഗരാജന്‍ കാമരാജന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സംവിധായകന്‍ മിഷ്‌കിനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. നേരത്തെത തന്നെ ചിത്രത്തിന്റെ പോസ്റ്ററുകളും ചിത്രങ്ങളും വൈറലായിരുന്നു.

Read more: ശില്പയായി വിജയ് സേതുപതി, ‘സൂപ്പര്‍ ഡീലക്സ്’ ഒരുങ്ങുന്നു

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ