Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

കഥ പറഞ്ഞ് ഞെട്ടിച്ച് സേതുപതി; ത്രില്ലടിപ്പിച്ച് ‘സൂപ്പര്‍ ഡീലക്‌സ്’ ട്രെയിലര്‍

സേതുപതിയുടെ വേഷ പകര്‍ച്ച തന്നെയാണ് ട്രെയലറിന്റെ ഹൈലൈറ്റ്. ശില്‍പ്പ എന്ന ട്രാന്‍സ് വുമണിനെയാണ് സേതുപതി അവതരിപ്പിക്കുന്നത്.

വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ ‘സൂപ്പര്‍ ഡീലകസി’ന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. ത്രില്ലര്‍ ചിത്രമായിരിക്കും ‘സൂപ്പര്‍ ഡീലക്‌സ്’ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിജയ് സേതുപതി കഥ പറയുന്ന രീതിയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

ആകാംഷ നല്‍കുന്ന ട്രെയിലര്‍ താരങ്ങളുടെ പ്രകടനങ്ങള്‍ കൊണ്ടും ചത്രം ശ്രദ്ധേയമാകുമെന്ന് സൂചിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒരുമിക്കുന്ന ചിത്രം എന്നതിനോടൊപ്പം രമ്യാ കൃഷ്ണന്റേയും സാമന്തയുടേയും കഥാപാത്രങ്ങളും ശക്തമായിരിക്കും. സേതുപതിയുടെ വേഷ പകര്‍ച്ച തന്നെയാണ് ട്രെയലറിന്റെ ഹൈലൈറ്റ്. ശില്‍പ്പ എന്ന ട്രാന്‍സ് വുമണിനെയാണ് സേതുപതി അവതരിപ്പിക്കുന്നത്.

മാര്‍ച്ച് 29 നായിരിക്കും ചിത്രം തിയ്യറ്ററുകളിലെത്തുക. വിജയ് സേതുപതിയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവരം അറിയിച്ചത്. രണ്ട് സിനിമാ മേഖലയിലേയും ഏറ്റവും പ്രഗല്‍ഭരായ രണ്ട് നടന്മാര്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തില്‍ വന്‍ താര നിരയാണ് അണിനിരക്കുന്നത്. സാമന്ത അക്കിനേനി, രമ്യ കൃഷ്ണന്‍ എന്നിവരും ചിത്രത്തിലുണ്ട്.

ത്യാഗരാജന്‍ കാമരാജന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സംവിധായകന്‍ മിഷ്‌കിനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. നേരത്തെത തന്നെ ചിത്രത്തിന്റെ പോസ്റ്ററുകളും ചിത്രങ്ങളും വൈറലായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Super deluxe trailer vijay sethupathi and fahad faasil

Next Story
ഫ്രാങ്കോ മുളക്കലിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ; ട്രെയിലർ കാണാംFranco Mulakkal
The moderation of comments is automated and not cleared manually by malayalam.indianexpress.com