ആരിത്, പദ്മരാജനോ അതോ ഭരതനോ?. രണ്ടു പേരുമല്ല. സണ്ണി വെയ്ന്‍ ആണിത്. പുതിയ രൂപത്തിലുള്ള സണ്ണിയുടെ ഈ ചിത്രമാണു ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സണ്ണിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

“ഈ ചിത്രത്തിന് പിന്നിലെ സര്‍ഗാത്മകത ആരുടേതു എന്ന് പറയാമോ?” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.

sunny wayne

ലോഹിതദാസിനെപ്പോലെയുണ്ട് എന്ന് ചിലര്‍ പറയുമ്പോള്‍ ചിലര്‍ പറയുന്നത് ഭരതന്‍റെ മുഖഛായയാണ് എന്നാണ്. ലോഹിതദാസായി ഏതെങ്കിലും ചിത്രത്തില്‍ സണ്ണി അഭിനയിക്കുന്നുണ്ടോ എന്ന് ചോദ്യങ്ങളുമുണ്ട്. സണ്ണി വെയ്നിന് കഷണ്ടിയും താടിയും വച്ച പോലെ തന്നെയുണ്ട്‌, ഇത് സണ്ണി തന്നെയല്ലേ എന്നും കമന്റ്‌ വന്നിട്ടുണ്ട്. ഭരതനും സണ്ണിയും ചേര്‍ത്ത് ‘ഭരണ്ണി’ എന്ന് വിളിക്കുന്നവരുമുണ്ട്‌.

ചിത്രം വരച്ചത് ആരാണ് എന്ന് വ്യക്തമല്ല. ചാകര മീഡിയ എന്നും സേതു എന്നും ഗോകുല്‍ എന്നും ചിത്രത്തിനൊപ്പം ഹാഷ് ടാഗ് ചെയ്തിട്ടുള്ളത് കൊണ്ട് ഇവരില്‍ ആരെങ്കിലുമോ ഇവര്‍ ഒന്നിച്ചോ ചെയ്തതാവും ചിത്രം എന്ന് കരുതുന്നു. സണ്ണി വെയ്ന്‍ തന്നെ വൈകാതെ അത് വെളിപ്പെടുത്തും എന്ന് കരുതാം.

ആട് 2 ആണ് സണ്ണി വെയ്ന്‍ അഭിനയിച്ചു ഏറ്റവുമൊടുവില്‍ പുറത്തു വന്ന ചിത്രം. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനാം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’യിലും സണ്ണി അഭിനയിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ