scorecardresearch

സണ്ണി വെയ്ൻ നായകനാവുന്ന പുതിയ ചിത്രം; “അപ്പൻ” ട്രെയിലർ പുറത്ത്

ഡാർക്ക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമായാണ് ട്രെയ്‌ലറിലൂടെ മനസ്സിലാക്കുവാൻ കഴിയുന്നത്

Sunny Wayne, Appan, New Move, Appan Trailer, Sunny Wayne Movie, അപ്പൻ, സണ്ണി വെയ്ൻ, ട്രെയ്ലർ, അപ്പൻ ട്രെയ്ലർ, Malayalam, IE Malayalam

സണ്ണി വെയ്ൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ “അപ്പൻ”റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. “വെള്ളം” ചിത്രത്തിന്റെ പ്രൊഡ്യൂസർമാരായ ജോസ് കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി വെയ്ൻ പ്രൊഡക്ഷൻസുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഡാർക്ക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമായാണ് ട്രെയ്‌ലറിലൂടെ മനസ്സിലാക്കുവാൻ കഴിയുന്നത് .

മജുവാണ് അപ്പന്റെ സംവിധാനം നിർവഹിക്കുന്നത്. തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ അലൻസിയർ, അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, ദ്രുപദ് കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ചിത്രത്തിന്റെ തിരക്കഥ മജുവും ആർ. ജയകുമാറും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം – പപ്പു. എഡിറ്റർ – കിരൺ ദാസ്, സംഗീതം – ഡോൺ വിൻസെന്റ്, ഗാനരചന – അൻവർ അലി, സിങ്ക് സൗണ്ട് – ലെനിൻ വലപ്പാട്, സൗണ്ട് ഡിസൈൻ – വിക്കി, കിഷൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ദീപു ജി പണിക്കർ, മേക്കപ്പ് – റോണെക്സ് സേവ്യർ, ആർട്ട് – കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യൂം – സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ്, ലൊക്കേഷൻ മാനേജർ – സുരേഷ്, സ്റ്റിൽസ് – റിച്ചാർഡ്, ഡിസൈൻസ് – ഓൾഡ് മങ്ക്സ്. പി ആർ ഒ – മഞ്ജു ഗോപിനാഥ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sunny wayne new movie appan trailer