പ്രശസ്‌ത യുവതാരം സണ്ണി വെയ്ൻ വിവാഹിതനായി. ഇന്ന് രാവിലെ 6 മണിക്ക് ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശിനി രഞ്ജിനിയാണ് വധു. വിവാഹ ഫോട്ടോ സണ്ണി വെയ്ൻ തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ വെച്ചായിരുന്നു വിവാഹം. ഏപ്രിൽ 11 ന് കൊച്ചിയിൽ വെച്ച് സുഹൃത്തുക്കൾക്കായി റിസപ്ഷനും ഒരുക്കിയിട്ടുണ്ട്.
‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാന് ഒപ്പമായിരുന്നു സണ്ണി വെയ്നിന്റെയും മലയാളസിനിമയിലേക്കുള്ള അരങ്ങേറ്റം. ആദ്യ ചിത്രത്തിലെ കുരുടി എന്ന കഥാപാത്രം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’, ‘ആട് ഒരു ഭീകര ജീവിയാണ്’, ‘മോസയിലെ കുതിര മീനുകൾ’, ‘കൂതറ’, ‘നീ കോ ഞാ ചാ’, ‘ആട് 2’, ‘അലമാര’, ‘ഫ്രഞ്ച് വിപ്ലവം’, ‘പോക്കിരി സൈമൺ’, ‘കായംകുളം കൊച്ചുണ്ണി’, ‘ആൻ മരിയ കലിപ്പിലാണ്’, ‘അന്നയും റസൂലും’, ‘ഡബിൾ ബാരൽ’, ‘ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി’, ‘ജൂൺ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ‘കായംകുളം കൊച്ചുണ്ണി’യിലെ കേശവൻ എന്ന കഥാപാത്രം അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.