ദുൽഖർ സൽമാന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സണ്ണി വെയ്ൻ. ‘സെക്കൻഡ് ഷോ’ സിനിമയിലൂടെയാണ് ദുൽഖറും സണ്ണി വെയ്നും മലയാള സിനിമയിലേക്ക് എത്തുന്നത്. അന്നു തുടങ്ങിയ സൗഹൃദം ഇന്നും ഇരുവരും കാത്തുസൂക്ഷിക്കുന്നു. സണ്ണി വെയ്ൻ നായകനായ പുതിയ സിനിമ ‘അനുഗ്രഹീതൻ ആന്റണി’ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ആ സന്തോഷം ദുൽഖറിനൊപ്പം പങ്കിടുന്നതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് സണ്ണി വെയ്ൻ.
ചിത്രം വിജയകരമായി മുന്നേറുന്നതിന്റെ സന്തോഷം ദുൽഖറിനൊപ്പം കേക്ക് മുറിച്ചാണ് സണ്ണി വെയ്ൻ ആഘോഷിച്ചത്. ”എന്റെ കൂടെ എപ്പോഴും നിന്നതിന്. എന്റെ ഉയർച്ചകളിൽ എന്റെ താഴ്ചകളിൽ എന്റെ കൂടെ നിന്നതിന്.. എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിർത്തിയതിന്…ഐ ലവ് യൂ ആശാനെ,” എന്നാണ് ചിത്രം പങ്കുവച്ച് സണ്ണി കുറിയ്ക്കുന്നത്.
View this post on Instagram
സണ്ണിയുടെ കുറിപ്പിന് ദുൽഖർ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. ”എല്ലായ്പ്പോഴും എല്ലായ്പ്പോഴും എല്ലായ്പ്പോഴും !! ചക്കരേ! എല്ലാ കരഘോഷങ്ങൾക്കും വിജയത്തിനും നീ അർഹനാണ്,” ഇതായിരുന്നു ദുൽഖറിന്റെ കമന്റ്.
View this post on Instagram
Read More: Anugraheethan Antony Review: ആദ്യാവസാനം മടുപ്പില്ലാതെ ഓടുന്ന സിനിമ; ‘അനുഗ്രഹീതൻ ആന്റണി’ റിവ്യൂ
സണ്ണി വെയ്ൻ ഒരിടവേളക്ക് ശേഷം നായകനായെത്തുന്ന ചിത്രത്തില്‍ ’96’ ലൂടെ പ്രശസ്തയായ ഗൗരി കിഷനാണ് നായികയായി എത്തുന്നത്. ടൈറ്റില്‍ കഥാപാത്രമായ ആന്റണിയുടെ വേഷം കൈകാര്യം ചെയ്യുന്ന സണ്ണി വെയ്ൻ ഗ്രാമീണ മധ്യവര്‍ഗ്ഗ കുടുംബ ജീവിതത്തെ അനുയോജ്യമായി അവതരിപ്പിച്ചിട്ടുണ്ട്. ചില സസ്‌പെൻസുകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നതാണ് ‘അനുഗ്രഹീതന്‍ ആന്റണി’യുടെ പ്രത്യേകത.