‘കരിമിഴിയിൽ കവിതയുമായ് വാ വാ എന്റെ ഗൗതമി’; ചിരിയുണർത്തി സണ്ണി വെയ്ൻ

നടിയും കുറുപ്പിന്റെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രന്റെ ഭാര്യയുമായ ഗൗതമിയോടൊപ്പമുള്ള ഒരു ചിത്രമാണ് സണ്ണി വെയ്ൻ പങ്കുവച്ചിരിക്കുന്നത്

Sunny Wayn, സണ്ണി വെയ്ൻ, Gauthami Nair, ഗൗതമി, Dulquer Salmaan, ദുൽഖർ സൽമാൻ,

ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തകൃതിയായി പുരോഗമിക്കുകയാണ്. ഇതിനിടയിൽ ലൊക്കേഷൻ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അത്തരത്തിൽ സണ്ണി വെയ്ൻ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നത്.

Read More: ദുബായിലെ മണലാരണ്യത്തിലൂടെ കാര്‍ പറത്തി ദുല്‍ഖര്‍: ‘കുറുപ്പ്’ ഷൂട്ടിങ്ങ് വീഡിയോ

നടിയും കുറുപ്പിന്റെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രന്റെ ഭാര്യയുമായ ഗൗതമിയോടൊപ്പമുള്ള ഒരു ചിത്രമാണ് സണ്ണി വെയ്ൻ പങ്കുവച്ചിരിക്കുന്നത്. ഒരു ബസിൽ ഇരുവരും നിൽക്കുന്ന ചിത്രത്തിന് “കവിളിണയിൽ കുങ്കുമമോ .. പരിഭവ വർണ പരാഗങ്ങളോ .. കരിമിഴിയിൽ കവിതയുമായ് വാ വാ എന്റെ ഗൗതമി..” എന്നാണ് താരം അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ചിത്രത്തിൽ ഗൗതമി അഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

സണ്ണി വെയ്നിന്റേയും ദുൽഖർ സൽമാന്റേയും ആദ്യ ചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകൻ കൂടിയാണ് ശ്രീനാഥ്. ശ്രീനാഥിന്റേയും ആദ്യ ചിത്രമായിരുന്നു സെക്കൻഡ് ഷോ. ചിത്രത്തിൽ നായിക ഗൗതമി ആയിരുന്നു. പിന്നീട് മോഹൻലാൽ നായകനായ കൂതറ എന്ന ചിത്രവും ശ്രീനാഥ് സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്.

ചിത്രത്തിലെ ദുൽഖറിന്റെ വിവിധ ഗെറ്റപ്പിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ മുൻപ് ഏറ്റെടുത്തിരുന്നു. ടൊവിനോയും ഇന്ദ്രജിത്തും ഷെയ്ൻ ടോം ചാക്കോയുമാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത് കേരളത്തിലായിരുന്നു. തുടര്‍ന്നുള്ള ഷെഡ്യൂൾ ഹൈദരാബാദിലും ഗുജറാത്തിലും അഹമ്മദാബാദിലുമായി പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് ദുബായ്‍‍യിൽ ചിത്രത്തിൻ്റെ അടുത്ത ഷെഡ്യൂൾ പുരോഗമിക്കുന്നത്.

Read More: ദുൽഖർ – ശ്രീനാഥ്‌ രാജേന്ദ്രൻ ചിത്രം ‘കുറുപ്പ്’ ആരംഭിച്ചു

ഇപ്പോഴും പിടികിട്ടാപ്പുള്ളിയായി കേരള പോലീസിന്‍റെ പട്ടികയിലുള്ള പ്രതിയാണ് സുകുമാര കുറുപ്പ്. സുകുമാരക്കുറുപ്പിൻ്റെ ജീവിതം പശ്ചാത്തലമാക്കിയാണ് ‘സെക്കൻഡ് ഷോ’യും ‘കൂതറ’യും ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ ‘കുറുപ്പ്’ സംവിധാനം ചെയ്യുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും മറ്റു ലൊക്കേഷൻ ചിത്രങ്ങളെ പോലെ തന്നെ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എൺപതുകളിലെ ലുക്കിൽ ഫ്രെഞ്ച് താടിയും വെച്ചുള്ള ദുൽഖറിൻ്റെ ചിത്രങ്ങളടക്കം മുൻപ് പുറത്ത് വന്നിരുന്നു. ചിത്രങ്ങൾ കണ്ട ആരാധകര്‍ പറഞ്ഞിരുന്നത് കേരളക്കരയിലെ എക്കാലത്തെയും പിടികിട്ടാപ്പുള്ളിയായ സാക്ഷാൽ സുകുമാരക്കുറുപ്പിൻ്റെ ഛായ തോന്നുന്നു എന്ന് തന്നെയാണ്.

1984ല്‍ ജനുവരി 22ന് സംഭവിച്ച ചാക്കോ വധക്കേസിലെ പ്രധാനപ്രതിയാണ് സുകുമാരക്കുറുപ്പ്. ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വെച്ച് കത്തിക്കുകയായിരുന്നു. സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി തന്റെ തന്നെ മരണമാണെന്ന് കാണിക്കാനാണ് സുകുമാരക്കുറുപ്പ് ശ്രമിച്ചതെന്ന് പറയപ്പെടുന്നു.

കുറ്റകൃത്യം നടക്കുമ്പോള്‍ 38 വയസ്സായിരുന്നു സുകുമാരക്കുറുപ്പിന്റെ പ്രായം. ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ കേരളചരിത്രത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിക്ക് 71 വയസ്സുണ്ടാവും. കൃത്യത്തിന് ശേഷം സുകുമാരക്കുറുപ്പ് വിദേശത്തേക്ക് കടന്നതായാണ് കരുതപ്പെടുന്നത്. കൂട്ടുപ്രതികളായ ഡ്രൈവര്‍ പൊന്നപ്പനും ഭാര്യാസഹോദരന്‍ ഭാസ്‌കര പിള്ളയ്ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sunny way posts kuruppu location photo with gauthami nair dulquer salmaan

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express