Sunny Leone’s wax statue: സണ്ണി ലിയോണിനോട് ആരാധനയുള്ളവര്‍ ഏറെയാണ്. താരത്തെ ഒരു നോക്ക് കാണാന്‍ ആഗ്രഹിക്കുന്നവരും അവരോടൊപ്പം ഒരു സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നവരും ഒട്ടും കുറവല്ല. സണ്ണി ലിയോണിന്റെ താരതിളക്കത്തിന്റെ പ്രഭാവം കേരളം നേരിട്ട് കണ്ടതുമാണ്. കൊച്ചിയില്‍ താരം എത്തിയപ്പോള്‍ നഗര ജീവിതം തന്നെ സ്തംഭിക്കുന്ന തരത്തിലുള്ള ആള്‍ക്കൂട്ടമാണ് അവിടെ തടിച്ചു കൂടിയത്.
സണ്ണി ലിയോണിനെ കാണാനും അവര്‍ക്കൊപ്പം ഫോട്ടോ എടുക്കാനുമൊന്നും ഇനി വലിയ പ്രയാസമില്ല. ഡല്‍ഹിയിലെ ടുസാഡ്സ് മ്യൂസിയത്തില്‍ ചെന്നാല്‍ മതി. സണ്ണിയുടെ മെഴുകു പ്രതിമ ഡൽഹിയിലെ മാഡം ടുസാഡ്സ് മ്യൂസിയത്തിൽ ഇന്നലെ അവര്‍ തന്നെ ആസ്വാദകര്‍ക്കായി സമര്‍പ്പിച്ചു കൊണ്ട് അനാച്ഛാദനം ചെയ്തു. ബോളിവുഡ് സെലബ്രിറ്റികളായ അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, ഹൃത്വിക് റോഷന്, സല്മാന് ഖാന്, ഐശ്വര്യ റായി ബച്ചന്, മാധുരി ദീക്ഷിത്, കരീന കപൂര്‍, വിരാട് കോഹ്ലി, അനിൽ കപൂർ എന്നീ താരങ്ങൾക്ക് ഒപ്പമാണ് സണ്ണിയുടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്.


“അവിസ്മരണീയമായ ഒരു അനുഭവമാണിത്. എനിക്കേറെ സന്തോഷമുണ്ട്. നിരവധി പേർ ദിവസങ്ങളോളം കഠിനാധ്വാനം ചെയ്താണ് അതിമനോഹരമായ രീതിയിൽ ഈ പ്രതിമ ഒരുക്കിയത് എന്നറിയാം.ആ അധ്വാനത്തെ ഞാൻ അനുമോദിക്കുന്നു. എന്നെ തെരെഞ്ഞെടുത്തതിലും എനിക്ക് സന്തോഷമുണ്ട്, ഒരു അംഗീകാരമായിട്ടാണ് ഞാനിതിനെ കാണുന്നത്” പ്രതിമ അനാച്ഛാദം ചെയ്തുകൊണ്ട് സണ്ണി ലിയോൺ പറഞ്ഞു.
Read in English: Sunny Leone’s wax statue unveiled at Delhi’s Madame Tussauds
സണ്ണിയുടെ ഭർത്താവ് ഡാനിയേൽ വെബ്ബറും പ്രതിമയുടെ ഫിനിഷിംഗിൽ സന്തുഷ്ടനാണ്. പ്രതിമയ്ക്കൊപ്പം പോസ് ചെയ്തും വീഡിയോ എടുത്തുമൊക്കെ ഡാനിയേലും തന്റെ സന്തോഷം പങ്കിട്ടു.
ലണ്ടനിൽ നിന്നും വിദഗ്ധ കലാകാരന്മാരുടെ ഒരു സംഘം മുംബൈയിൽ എത്തി സണ്ണിയെ കണ്ട് പ്രത്യേക അളവുകൾ എടുത്തതിനു ശേഷമാണ് പ്രതിമയുടെ നിർമാണം ആരംഭിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് പ്രതിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്.