/indian-express-malayalam/media/media_files/uploads/2018/05/Sunny-Leone.jpg)
ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആദ്യമായി നായികയാകുന്ന തെന്നിന്ത്യന്‍ ചിത്രം 'വീരമാദേവി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. വീരമാദേവി എന്ന രാജ്ഞിനിയുടെ വേഷമാണ് സണ്ണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുന്നുണ്ട്.
So beyond excited to share this with you! First look poster of #veeramadevi#veeramahadevi#veermahadevi@steevescorner#veeramadevifirstlook#veeramahadevifirstlookpic.twitter.com/wYxzUp7Oft
— Sunny Leone (@SunnyLeone) May 18, 2018
വി.സി.വടിവുടയാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, നടന്‍ നവ്ദീപും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഒരു പിരീഡ് ഡ്രാമയാണ്. അധികം വൈകാതെ വീരമാദേവിയുടെ ട്രെയിലര്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
150 ദിവസത്തെ സമയമാണ് സണ്ണി ലിയോണ്‍ വീരമാദേവിക്കു വേണ്ടി നല്‍കിയിരിക്കുന്നത്. ആക്ഷന്‍ അടിസ്ഥാനമാക്കിയുള്ള സിനിമയിലേക്കായി ശാരീരിക പരിശീലനങ്ങള്‍ ധാരാളം നടത്തിയിട്ടുണ്ട്. കുതിരയെ ഓടിക്കാനും വാള്‍പയറ്റ് നടത്താനുമെല്ലാം മുംബൈയില്‍ നിന്നുള്ളയാളാണ് പരിശീലനം നല്‍കിയത്.
സണ്ണി ലിയോണ്‍ ആദ്യമായി അഭിനയിക്കുന്ന ദക്ഷിണേന്ത്യന്‍ ചിത്രമാണ് വീരമാദേവി. ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കും, ഹിന്ദിക്കും പുറമെ മറ്റു പ്രാദേശിക ഭാഷകളില്‍ നിന്ന് അവസരങ്ങള്‍ വരികയാണെങ്കില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നു സണ്ണി വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.