പിറന്നാൾ ദിനത്തിൽ പല താരങ്ങളും ഗംഭീര പാർട്ടികൾ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാൽ ഇവരിൽനിന്നും വ്യത്യസ്തയാണ് സണ്ണി ലിയോൺ. താരത്തിന്റെ പിറന്നാളാണ് ഇന്ന്. തന്റെ ജന്മദിനം ആഘോഷിക്കാൻ സണ്ണി ഇഷ്ടപ്പെടുന്നത് ഭർത്താവ് ഡാനിയേൽ വേബെറിനൊപ്പാണ്. ലൊസാഞ്ചൽസിൽ ഭർത്താവിനൊപ്പമായിരിക്കും ഈ ദിവസം മുഴുവൻ താൻ ചെലവഴിക്കുകയെന്ന് താരം വെളിപ്പെടുത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

Read More: സണ്ണി ലിയോണിന് പിറന്നാൾ; താരത്തെക്കുറിച്ച് അറിയാത്ത 12 കാര്യങ്ങൾ

2011 ലായിരുന്നു സണ്ണി ലിയോൺ-ഡാനിയേൽ വിവാഹം. ”എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ വിലപ്പെട്ട സമ്മാനമാണ് ഡാനിയേൽ. അദ്ദേഹം എപ്പോഴും എന്നെക്കുറിച്ചാണ് ചിന്തിക്കുന്നത്. ചെറുതോ വലുതോ എന്തായാലും എനിക്ക് പ്രത്യേക സമ്മാനങ്ങൾ നൽകാറുണ്ട്. ഒരുപാട് സ്നേഹത്തോടെയാണ് അദ്ദേഹം ഇത് എനിക്ക് നൽകുക. പിറന്നാൾദിനത്തിൽ എനിക്ക് ലഭിച്ച മറക്കാനാവാത്ത സമ്മാനവും ഡാനിയേലിൽനിന്നാണ്. അദ്ദേഹം എനിക്ക് ഒരിക്കൽ മരതകം പതിപ്പിച്ച നെക്ലേസ് സമ്മാനമായി തന്നു. ഇതാണ് തനിക്കേറെ വിലപ്പെട്ട സമ്മാനം. ഡാനിയേൽ ഓരോ ദിവസവും എനിക്ക് സ്പെഷലാക്കി മാറ്റാറുണ്ട്. അതിന് ഒരു പിറന്നാൾദിവസത്തിന്റ ആവശ്യം എനിക്കില്ല” സണ്ണി പറഞ്ഞു.

I wish I could thank all of you personally for all the bday wishes!! Love you all so much! Xoxoxo #SunnyLeone

A post shared by Sunny Leone (@sunnyleone) on

”പിറന്നാൾ ആഘോഷിക്കുന്ന ഒരു വ്യക്തിയല്ല ഞാൻ. ഈ ദിവസം സുഹൃത്തുക്കളെയും കുടുംബത്തെയും കാണും. അവർക്കൊപ്പം ഭക്ഷണം കഴിക്കും. ഇതൊക്കെയാണ് എല്ലാ പിറന്നാൾ ദിനത്തിലും ചെയ്യുന്നത്. പിറന്നാൾദിനത്തിൽ ആരിൽനിന്നും ഞാനൊന്നും പ്രതീക്ഷിക്കാറില്ല. എന്റെ ഭർത്താവും സഹോദരനും എനിക്ക് പിറന്നാൾ ആശംസ നേരണമെന്ന് മാത്രമേ ആഗ്രഹിക്കാറുളളൂ”വെന്നും സണ്ണി ലിയോൺ പറഞ്ഞു.

All thanks to @dirrty99!!

A post shared by Sunny Leone (@sunnyleone) on

2012 ൽ പുറത്തിറങ്ങിയ ജിസം 2 ചിത്രത്തിലൂടെയാണ് സണ്ണി ലിയോൺ ബോളിവുഡിലെത്തിയത്. പിന്നീട് രാഗിണി എംഎംഎസ് 2, ജാക്പോട്ട് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം റയീസിൽ ‘ലൈല മേം ലൈല’ എന്ന ഗാനരംഗത്തിൽ സണ്ണി അഭിനയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook