scorecardresearch

വാലന്റൈന്‍സ് ഡേയില്‍ സണ്ണി ലിയോണ്‍ 'തേച്ചെന്ന്' ആരാധകര്‍; കൊച്ചിയിലെ പരിപാടിയില്‍ നിന്നും പിന്മാറി

ഇന്ന് രാത്രി എറണാകുളത്ത് നടക്കാനിരുന്ന വാലന്റൈൻസ് ഡേ നൈറ്റില്‍ നിന്നാണ് നടി പിന്മാറിയത്

ഇന്ന് രാത്രി എറണാകുളത്ത് നടക്കാനിരുന്ന വാലന്റൈൻസ് ഡേ നൈറ്റില്‍ നിന്നാണ് നടി പിന്മാറിയത്

author-image
Entertainment Desk
New Update
Sunny Leone, Kochi, Valentines Day, February 14, ie malayalam, സണ്ണി ലിയോണ്‍, കൊച്ചി, വാലന്‍റെെന്‍സ് ഡേ, ഐഇ മലയാളം

കൊച്ചി: വാലന്റൈന്‍സ് ഡേയില്‍ കൊച്ചിയില്‍ നടക്കാനിരുന്ന പരിപാടിയില്‍ നിന്നും ബോളിവുഡ് താരം സണ്ണി ലിയോണ്‍ പിന്മാറി. ഇന്ന് രാത്രി എറണാകുളത്ത് നടക്കാനിരുന്ന വാലന്റൈൻസ് ഡേ നൈറ്റില്‍ നിന്നാണ് നടി പിന്മാറിയത്. പരിപാടിയുടെ സംഘാടകര്‍ വാക്ക് മാറിയത് കൊണ്ടാണ് താന്‍ പിന്മാറുന്നതെന്നാണ് താരം വ്യക്തമാക്കിയത്. എന്നാല്‍ മാര്‍ച്ച് രണ്ടിന് കൊച്ചിയില്‍ നടക്കുന്ന വനിതാ അവാര്‍ഡ് നിശയില്‍ താന്‍ എത്തുമെന്നും സണ്ണി ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

Advertisment

ഇത് സംബന്ധിച്ച് സണ്ണി തന്റെ ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന കാര്യം വ്യക്തമാക്കിയത്'. 'എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്റൈൻസ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നത്’,' സണ്ണി ട്വീറ്റ് ചെയ്തു. അതേസമയം പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കാണ് പിന്‍മാറാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, വാലന്റൈന്‍സ് ഡേയില്‍ തന്നെ സണ്ണി ലിയോണ്‍ തങ്ങളെ 'തേച്ചു' എന്നാണ് ചില ആരാധകര്‍ സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയിതിരിക്കുന്നത്. കൊച്ചിക്ക് പുറത്ത് നിന്നുളള പലരും സണ്ണി ലിയോണിനെ കാണാനായി വാലന്റൈന്‍സ് ഡേയുടെ തലേ ദിവസം തന്നെ എത്തിയിരുന്നു. അങ്കമാലി അഡ്‌ലക്സ് സെന്‍ററിൽ വൈകുന്നേരം ആറിനാണ് സണ്ണി ലിയോൺ പങ്കെടുക്കുന്ന പരിപാടി നടക്കേണ്ടിയിരുന്നത്. വയലിനിസ്റ്റ് ശബരീഷ്, ഗായിക തുളസി കുമാർ, മഞ്ജരി തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുക്കും. ഇതിനു മുൻപ് ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിനായാണ് സണ്ണി കൊച്ചിയിലെത്തിയത്.

Advertisment

publive-image

publive-image

publive-image

publive-image

Kochi Sunny Leone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: