scorecardresearch

'ദൈവത്തിന്റെ സ്വന്തം നാട്ടി'ലേക്ക് വീണ്ടുമെത്തുന്നുവെന്ന് സണ്ണി ലിയോണ്‍

മുമ്പ് കേരളത്തിലെത്തിയ സണ്ണിയെ കാണാന്‍ ആയിരക്കണക്കിന് ആരാധകരായിരുന്നു കൊച്ചിയിലെ എംജി റോഡില്‍ തടിച്ചുകൂടിയത്.

മുമ്പ് കേരളത്തിലെത്തിയ സണ്ണിയെ കാണാന്‍ ആയിരക്കണക്കിന് ആരാധകരായിരുന്നു കൊച്ചിയിലെ എംജി റോഡില്‍ തടിച്ചുകൂടിയത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
sunny leone, bollywood actress

കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണ്‍ കേരളത്തിലെത്തിയത്. ഒരു മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിന് കൊച്ചിയിലെത്തിയ സണ്ണി ഒരു നാടിനെ മുഴുവന്‍ ഇളക്കിമറിച്ചാണ് തിരികെ പോയത്. അത്രത്തോളം ആരാധകരായിരുന്നു സണ്ണിക്ക് കേരളത്തിലുള്ളത്.

Advertisment

ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തി ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് താന്‍ വീണ്ടുമെത്തുന്നുവെന്ന് സണ്ണി പ്രഖ്യാപിച്ചിരിക്കുന്നു. ഇത്തവണ അനന്തപുരിയിലേക്കാണ് താരത്തിന്റെ വരവ്. സണ്ണി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

'ദി ഇന്ത്യന്‍ ഡാന്‍സ് ബിനാലെ' എന്ന നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ മേയ് 26നാണ് താരം എത്തുക. മൂന്ന് മണിക്കൂര്‍ നീളുന്ന ഡാന്‍സ് മാരത്തണിലേക്ക് എല്ലാവരെയും സണ്ണി സ്വാഗതം ചെയ്യുന്നുണ്ട്.

മുമ്പ് കേരളത്തിലെത്തിയ സണ്ണിയെ കാണാന്‍ ആയിരക്കണക്കിന് ആരാധകരായിരുന്നു കൊച്ചിയിലെ എംജി റോഡില്‍ തടിച്ചുകൂടിയത്. ഒടുവില്‍ തിരക്കു നിയന്ത്രിക്കാന്‍ കഴിയാതെ പൊലീസിന് ലാത്തി വീശേണ്ട അവസ്ഥവരെ വന്നു.

Advertisment
Sunny Leone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: