മലയാളികള്‍ ഏറെ കാലമായി കേള്‍ക്കാന്‍ കാത്തിരുന്ന ആ വാര്‍ത്ത ഒടുവില്‍ പ്രിയതാരം സണ്ണി ലിയോണ്‍ തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. താന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന് ബോളിവുഡ് സുന്ദരി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്.

ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തിലേക്കെത്തുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ ആയിരിക്കും താരം അവതരിപ്പിക്കുക.

മണിരത്‌നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോ പ്രൊഡക്ഷന്‍ഫെയറി ടെയില്‍ പ്രൊഡക്ഷന്‍സ്, ഡിസ്ട്രിബ്യൂഷന്‍ വണ്‍ വേള്‍ഡ് എന്റെര്‍ടെയ്ന്‍മെന്റ്‌സ്, പ്രൊജക്ട് ഡിസൈന്‍ ജോസഫ് വര്‍ഗീസ്.

Read More: പടനയിച്ച് സണ്ണി ലിയോണ്‍; വീരമാദേവിയുടെ ഫസ്റ്റ് ലുക്ക്

സണ്ണി ലിയോണ്‍ നായികയാകുന്ന വീരമാദേവി എന്ന ചിത്രവും മലയാളത്തില്‍ റിലീസ് ചെയ്യും. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. വി.സി.വടിവുടയാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീരമാദേവി എന്ന രാജ്ഞിയായാണ് സണ്ണി ലിയോണ്‍ എത്തുന്നത്.

സണ്ണി ലിയോണ്‍ ആദ്യമായി അഭിനയിക്കുന്ന ദക്ഷിണേന്ത്യന്‍ ചിത്രമാണ് വീരമാദേവി. ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കും, ഹിന്ദിക്കും പുറമെ മറ്റു പ്രാദേശിക ഭാഷകളില്‍ നിന്ന് അവസരങ്ങള്‍ വരികയാണെങ്കില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നു സണ്ണി വ്യക്തമാക്കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ