ജർമനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ചെന്നപ്പോൾ പ്രിയങ്ക ചോപ്ര ധരിച്ചിരുന്ന വസ്ത്രത്തെച്ചൊല്ലി താരത്തിനെതിരെ വൻ അധിക്ഷേപമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. എന്നാൽ പ്രിയങ്കയെ പിന്തുണച്ച് നടൻ വരുൺ ധവാൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സണ്ണി ലിയോണും പ്രിയങ്കയെ പിന്തുണച്ചിരിക്കുകയാണ്.

മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ പരിപാടിയിൽ പങ്കെടുക്കവേയാണ് സണ്ണി പ്രിയങ്കയ്ക്ക് പിന്തുണയേകിയത്. ”ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്മാർട് ആയ ഒരു വ്യക്തിയെയാണ് നാമെല്ലാം തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹം ബുദ്ധിശാലിയും കപടശീലമില്ലാത്തയാളുമാണ്. പ്രിയങ്ക ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിൽ മോദിക്ക് പ്രശ്നമുണ്ടെങ്കിൽ അത് അദ്ദേഹം പറയണമായിരുന്നു. പക്ഷേ അദ്ദേഹം അത് പറഞ്ഞില്ല”.

Read More: നരേന്ദ്ര മോദിക്കു മുൻപിൽ കാലുകൾ കാണിച്ചിരുന്ന പ്രിയങ്കയോട് നാണമില്ലേയെന്ന് ട്രോളന്മാർ; പ്രിയങ്കയുടെ ഉഗ്രൻ മറുപടി

”പ്രിയങ്ക നല്ലൊരു വ്യക്തിയാണ്. വളരെ നന്നായിട്ടാണ് എല്ലാവരോടും ഇടപഴകുന്നത്. പെരുമാറ്റത്തെ അനുസരിച്ചാണ് പ്രിയങ്കയെ വിലയിരുത്തേണ്ടത്, അല്ലാതെ വസ്ത്രത്തിന് അനുസരിച്ചല്ല”.

”ജീവിതത്തിൽ എന്നെ പ്രചോദിപ്പിച്ച വ്യക്തി എന്നു എടുത്തു പറയാൻ ഒരാളില്ല. ബിസിനസ് വ്യക്തികൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്ത് വിജയം നേടിയവരും എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. സൽമാൻ പോലുളള വ്യക്തികളും എനിക്ക് പ്രചോദനമായിട്ടുണ്ട്. സൽമാൻ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. അതെനിക്ക് പ്രചോദനമായിട്ടുണ്ടെന്നും” സണ്ണി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ