കോവിഡ് പ്രതിസന്ധിയിൽ വലയുന്ന തെരുവുമക്കൾക്ക് ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകിയ സണ്ണി ലിയോണിന് കയ്യടിച്ച് സോഷ്യൽ മീഡിയ. മുംബൈ നഗരത്തിലെ തെരുവുകളിൽ താമസിക്കുന്നവർക്കാണ് സണ്ണിയും ഭർത്താവ് ഡാനിയൽ വെബ്ബറും ചേർന്ന് 1000 ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകിയത്.
ഈ കെട്ടകാലത്ത് പരസ്പരം സഹായങ്ങൾ നൽകിയും കരുണ കാണിച്ചും നമുക്ക് കോവിഡ് പ്രതിസന്ധികളെ അതിജീവിക്കാമെന്നാണ് സണ്ണി ലിയോൺ കുറിക്കുന്നത്.
ചോറ്, ദാല്‍, കിച്ചിടി എന്നിവ ഉൾപ്പെടുത്തിയ ഭക്ഷണപൊതികളാണ് സണ്ണി വിതരണം ചെയ്തത്. ട്രക്കിൽ ഭക്ഷണപ്പൊതികളുമായി സണ്ണിയും ഭർത്താവും നേരിട്ട് എത്തിയാണ് ഭക്ഷണം വിതരണം ചെയ്തത്. ഒരു എൻ ജി ഒയുമായി സഹകരിച്ചാണ് സണ്ണിയുടെ ഈ പ്രവൃത്തി. എന്തായാലും പ്രതിസന്ധിഘട്ടത്തിലും സഹജീവികളോട് കരുതൽ കാണിച്ച താരത്തെ അഭിനന്ദിക്കുകയാണ് ആരാധകർ.
Read more: എത്രയോ പേർക്ക് നീ റോൾ മോഡലാണ്; സണ്ണി ലിയോണിന് പ്രിയതമന്റെ ജന്മദിനാശംസകൾ