scorecardresearch

പതിനെട്ടാം വയസ്സിൽ പീഡിപ്പിക്കാൻ ശ്രമിച്ചു; ദുരനുഭവം തുറന്നുപറഞ്ഞ് സണ്ണി ലിയോൺ

സണ്ണിയുടെ തുറന്നു പറച്ചിലോടെ മീ ടു ക്യാംപെയ്ൻ വീണ്ടും ബോളിവുഡിൽ സജീവമാവുകയാണ്

സണ്ണിയുടെ തുറന്നു പറച്ചിലോടെ മീ ടു ക്യാംപെയ്ൻ വീണ്ടും ബോളിവുഡിൽ സജീവമാവുകയാണ്

author-image
WebDesk
New Update
'പൊതു ചടങ്ങുകളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെടുത്തു;' സണ്ണി ലിയോണിനെതിരെ പരാതിക്കാരൻ

പതിനെട്ടാമത്തെ വയസ്സിൽ സഹതാരം പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി സണ്ണി ലിയോൺ. ഒരു സംഗീത ആൽബത്തിൽ അഭിനയിക്കാൻ പോയപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് സണ്ണി ബെസ്ഫീഡ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സണ്ണിയുടെ തുറന്നു പറച്ചിലോടെ മീ ടു ക്യാംപെയ്ൻ വീണ്ടും ബോളിവുഡിൽ സജീവമാവുകയാണ്.

Advertisment

''ആദ്യമായി ഒരു സംഗീത ആൽബത്തിൽ അഭിനയിക്കാൻ പോയപ്പോഴാണ് സഹതാരത്തിൽനിന്നും മോശം അനുഭവം ഉണ്ടായത്. ഒരു റാപ്പ് ഗായകനാണ് എന്നോട് മോശമായി പെരുമാറിയത്. ഉടൻ തന്നെ നിർമ്മാതാവിനോടും സംവിധായകനോടും ഇക്കാര്യം പറഞ്ഞു. അയാളുടെ മോശം പെരുമാറ്റം നിർത്തിയില്ലെങ്കിൽ ഞാൻ അഭിനയിക്കില്ലെന്ന് പറഞ്ഞു. ആൽബത്തിലെ കേന്ദ്രകഥാപാത്രമാണ് എന്റേത്. ഞാൻ അഭിനയിച്ചില്ലെങ്കിൽ ഷൂട്ടിങ് മുടങ്ങുമെന്നും അതിനാൽ എന്നെ ശല്യപ്പെടുത്തുന്നത് നിർത്താൻ അയാൾക്ക് താക്കീത് നൽകണമെന്നും ആവശ്യപ്പെട്ടു'', സണ്ണി ലിയോൺ പറഞ്ഞു.

ആ സാഹചര്യത്തിൽ അങ്ങനെയാണോ പെരുമാറേണ്ടിയിരുന്നതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും തനിക്കപ്പോൾ 18 വയസ്സേ ഉണ്ടായിരുന്നുളളൂവെന്നും സണ്ണി ലിയോൺ പറഞ്ഞു. ഓരോ സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കും. നിങ്ങൾ കൈകാര്യം ചെയ്യുന്നതനുസരിച്ച് സാഹചര്യം മാറിമറിയും. പക്ഷേ ഒരാൾ നമ്മളോട് മോശമായി പെരുമാറിയാൽ പ്രതികരിക്കാതിരിക്കരുതെന്നും സണ്ണി പറഞ്ഞു.

Bollywood Sunny Leone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: