കൂട്ടുകാർ ഒരു പണി തന്നാൽ തിരിച്ചൊരു പണി കൊടുത്തില്ലെങ്കിൽ പിന്നെ അതിലെന്താ ഒരു സുഖം അല്ലേ?. ബോളിവുഡ് നടി സണ്ണി ലിയോണും അത്രയേ ചിന്തിച്ചുളളൂ. തനിക്കിട്ടൊരു പണി തന്നപ്പോൾ സണ്ണി തിരിച്ചു കൊടുത്തത് എട്ടിന്റെ പണി.

Read More: ദേഹത്ത് വീണ പാമ്പിനെ കണ്ട് അലറി വിളിച്ച് സണ്ണി ലിയോൺ

ഷൂട്ടിങ് സെറ്റിൽ സ്ക്രിപ്റ്റ് വായിച്ചുകൊണ്ടിരിക്കെയാണ് സണ്ണിയുടെ ദേഹത്ത് പ്ലാസ്റ്റിക് പാമ്പിനെ ഇട്ട് അസോസിയേറ്റ് ഡയറക്ടർ സണ്ണി രജനി പറ്റിച്ചത്. ദേഹത്ത് വീണത് യഥാർഥ പാമ്പാണെന്ന് കരുതിയ സണ്ണി നിലവിളിച്ചു കൊണ്ടോടുകയും ചെയ്തു. ഇതിന്റെ വിഡിയോ സണ്ണി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. തന്നെ പറ്റിച്ച സണ്ണി രജനിക്ക് തിരിച്ച് ഉഗ്രനൊരു പണിയാണ് സണ്ണി ലിയോൺ കൊടുത്തത്.

ഷൂട്ടിങ് സെറ്റിൽ ഇരിക്കുകയായിരുന്ന സണ്ണി രജനിയുടെ രണ്ടു കവിളും രണ്ടു വലിയ ചോക്ലേറ്റ് കേക്ക് മുഴുവൻ പൊത്തിയാണ് സണ്ണി ലിയോൺ പകരം വീട്ടിയത്. ‘എന്റെ പ്രതികാരം, എന്നോട് കളിച്ചാൽ ഇതായിരിക്കും കിട്ടുക’ എന്ന അടിക്കുറിപ്പോടെയാണ് ഇതിന്റെ വിഡിയോ സണ്ണി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ