scorecardresearch

ജീവിതത്തില്‍ കേട്ട ഏറ്റവും വെറുപ്പുളവാക്കുന്ന പ്രചരണം വെളിപ്പെടുത്തി സണ്ണി ലിയോണ്‍

'അഡൽറ്റ് ഇൻഡസ്ട്രി വളരെ പ്രൊഫഷണലാണ്, പന്ത്രണ്ട് മണിക്കൂർ ജോലി ചെയ്താലും അഞ്ച് മിനിട്ട് കൂടി എന്ന് ബോളിവുഡില്‍ പറയും'- സണ്ണി ലിയോണ്‍

'അഡൽറ്റ് ഇൻഡസ്ട്രി വളരെ പ്രൊഫഷണലാണ്, പന്ത്രണ്ട് മണിക്കൂർ ജോലി ചെയ്താലും അഞ്ച് മിനിട്ട് കൂടി എന്ന് ബോളിവുഡില്‍ പറയും'- സണ്ണി ലിയോണ്‍

author-image
WebDesk
New Update
Sunny Leone, JNU violence, സണ്ണി ലിയോൺ, സണ്ണി ലിയോണി, ജെഎൻയു, respond, പ്രതികരണം, CAA, ie malayalam, ഐഇ മലയാളം

ഒരേസമയം ഗര്‍ഭിണിയാണെന്നും വിവാഹമോചിതയാവുന്നെന്നും തന്നെ കുറിച്ച് നടന്ന പ്രചരണമാണ് ഏറ്റവും കൂടുതല്‍ അറപ്പുളവാക്കിയതെന്ന് ബോളിവുഡ് നടി സണ്ണി ലിയോണ്‍. സ്കൂപ്‍വൂപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. അത്കേട്ട് താനും അമ്പരന്ന് പോയെന്നും താരം പറഞ്ഞു. എന്നാല്‍ ഇത് കേട്ട് തന്റെ ഭര്‍ത്താവിന്റെ മാതാവ് തന്നെ ഫോണ്‍ വിളിച്ചതാണ് രസകരമെന്നും നടി പറഞ്ഞു. 'എന്റെ ഭര്‍ത്താവിന്റെ അമ്മ വിളിച്ച് എന്തെങ്കിലും തുറന്ന് സംസാരിക്കാനുണ്ടോയെന്ന് ചോദിച്ചു. അത് വളരെ തമാശയായി തോന്നി' സണ്ണി ലിയോണ്‍ പറഞ്ഞു.

Advertisment

തനിക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ വ്യാജസന്ദേശം എന്തായിരുന്നെന്നും താരം വെളിപ്പെടുത്തി. 'ഒരു ദിവസം എനിക്കൊരു സന്ദേശം ലഭിച്ചു. ഗെയിം ഓഫ് ത്രോണ്‍സില്‍ എന്നെ അഭിനയിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞായിരുന്നു സന്ദേശം. ഞാന്‍ ശരിക്കും അത്ഭുതപ്പെട്ട് പോയി. എന്നാല്‍ അതിന്റെ കൂടെ ഐഎംഡിബി ലിങ്ക് കൂടി അയച്ചിരുന്നു. അത് നോക്കിയപ്പോഴാണ് അറിഞ്ഞത്. വ്യാജമായിരുന്നു അത്,' സണ്ണി പറഞ്ഞു.

ഒരിക്കലുമിലും നടിയാകണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്ന് നടി വ്യക്തമാക്കി. സ്വന്തമായി ബിസിനസ് തുടങ്ങണമെന്നും ഒരു കമ്പനി തുടങ്ങണമെന്നും ഒക്കെ ആഗ്രഹമുണ്ടായിരുന്നതായും സണ്ണി പറഞ്ഞു.

'സ്വന്തമായി ബിസിനസ് ചെയ്ത് മുന്നോട്ട് പോവണമെന്നായിരുന്നു ആഗ്രഹം. സിഖ് കുടുംബത്തില്‍ ജനിച്ച എനിക്ക് അതൊന്നും ചിന്തിക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. ഒരിക്കല്‍ മോഡൽ ആകണം എന്നുപറഞ്ഞപ്പോൾ സ്കൂളിൽ പോയി പഠിക്കാനാണ് വീട്ടുകാര്‍ പറഞ്ഞത്,' സണ്ണി കൂട്ടിച്ചേര്‍ത്തു.

Advertisment

ബോളിവുഡും അഡല്‍ട്ട് ഇന്‍ഡസ്ട്രിയും തമ്മിലുളള വ്യത്യാസവും താരം വ്യക്തമാക്കി. 'അഡൽറ്റ് ഇൻഡസ്ട്രി വളരെ പ്രൊഫഷണലാണ്. സമയം നന്നായി മാനേജ് ചെയ്യുന്ന കാര്യത്തിലും പ്രതിഫലത്തിന്റെ കാര്യത്തിലുമെല്ലാം വളരെ പ്രഫണൽ. എന്നാൽ ഇവിടെ എല്ലാം ഇമോഷണലാണ്. പന്ത്രണ്ട് മണിക്കൂർ ജോലി ചെയ്താലും അഞ്ച് മിനിട്ട് കൂടി എന്ന് ഇവിടെ പറയും. തിരക്കഥയുടെ കാര്യത്തിലും അങ്ങനെ തന്നെ. എപ്പോൾ വേണമെങ്കിലും ഏത് രംഗവും മാറ്റിയെഴുതാം. ക്ലൈമാക്സ് വരെ അവസാനനിമിഷം മാറ്റിയത് കണ്ടിട്ടുണ്ട്', നടി പറഞ്ഞു.

Sunny Leone Fake News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: