ലോക വനിതാ ദിനത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ട്വിറ്ററിൽ പോസ്റ്റിട്ട സംവിധായകൻ രാം ഗോപാൽ വർമ്മയ്‌ക്ക് മറുപടിയുമായി നടി സണ്ണി ലിയോൺ. ട്വിറ്ററിലൂടെ ഒരു വിഡിയോ പോസ്റ്റ് ചെയ്‌താണ് സണ്ണിയുടെ മറുപടി. വാക്കുകൾ ബുദ്ധിപൂർവം തിരഞ്ഞെടുക്കാനാണ് സണ്ണിയുടെ ഉപദേശം. എന്നാൽ വിഡിയോയിൽ ഒരിടത്തും രാം ഗോപാൽ വർമ്മയുടെ പേര് പരാമർശിച്ചിട്ടില്ല. “ഏക സ്വരത്തിലൂടെ മാത്രമേ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ. അതുകൊണ്ട് വാക്കുകൾ ബുദ്ധിപൂർവം തിരഞ്ഞെടുക്കൂ”- സണ്ണി വിഡിയോയിൽ പറയുന്നു.

ലോക വനിതാ ദിനത്തിലാണ് സ്ത്രീകളെ അപമാനിക്കുന്ന വാക്കുകളുമായി സംവിധായകൻ രാം ഗോപാൽ വർമ രംഗത്തെത്തിയത്. തന്റെ ട്വിറ്റർ പേജിലൂടെയാണ് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള വാചകം അദ്ദേഹമെഴുതിയത്. സണ്ണി ലിയോൺ പുരുഷന്മാർക്ക് സന്തോഷം നകുന്നതുപോലെ ലോകത്തിലെ എല്ലാ സ്ത്രീകളും പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെയെന്നു ആശംസിക്കുന്നതായിരുന്നു രാം ഗോപാൽ വർമയുടെ ട്വീറ്റ്.

പുരുഷ ദിനം എന്നൊന്നില്ല. കാരണം ഒരു വർഷത്തിലെ എല്ലാ ദിവസവും പുരുഷന്മാരുടേത് മാത്രമാണ്. ഒരു ദിവസം മാത്രമാണ് സ്ത്രീകൾക്ക് നൽകിയിട്ടുളളത്. എല്ലാ സ്ത്രീകൾക്കും പുരുഷ ദിനം ആശംസിക്കുന്നു… എന്നു തുടങ്ങി ഒന്നിലധികം ട്വീറ്റുകളുണ്ട്. ഇതിനകം തന്നെ അദ്ദേഹത്തിന്റെ ട്വീറ്റുകൾ വിവാദമായിക്കഴിഞ്ഞു.

നിരവധി പേരാണ് രാം ഗോപാൽ വർമയുടെ ട്വീറ്റിനെതിരെ പ്രതിഷേധവുമായെത്തിയത്. രാം ഗോപാലിന്റെ അമ്മയും സഹോദരിയും മകളും സണ്ണി ലിയോൺ നൽകുന്നതുപോലെ സന്തോഷം നൽകണമെന്നാണോ പറയുന്നതെന്ന് ഒരാൾ ചോദിച്ചു. സ്ത്രീകൾ സന്തോഷം മാത്രം നൽകാനുളളവരെല്ലെന്നും അവരെ ആദരിക്കണമെന്നും രാം ഗോപാലിന്റെ ട്വീറ്റിനു മറുപടി ട്വീറ്റുകളിൽ പറയുന്നു.

Read More:സണ്ണി ലിയോണിനെപ്പോലെ എല്ലാ സ്ത്രീകളും പുരുഷന്മാരെ സന്തോഷിപ്പിക്കണം: രാം ഗോപാൽ വർമ

സണ്ണി ലിയോണിനെ കുറിച്ചിട്ട പോസ്റ്റിന് താഴെ വരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രാം ഗോപാൽ വർമ്മ പിന്നീട് രംഗത്തെത്തിയിരുന്നു. തന്റെ പോസ്റ്റിന് താഴെ വരുന്ന വിമർശനങ്ങൾ സമൂഹത്തിന്റെ കാപട്യമാണ് കാണിക്കുന്നതെന്നാണ് രാം ഗോപാൽ വർമ്മ പറഞ്ഞത്.

തുടർന്ന് സംഭവത്തിൽ യഥാർത്ഥത്തിൽ വേദനിച്ചവരോട് മാപ്പ് പറയുന്നുവെന്ന് പറഞ്ഞ് രാം ഗോപാൽ വർമ്മ തലയൂരാൻ ശ്രമിച്ചിരുന്നു.

വിവാദ പരാമർശത്തെ തുടർന്ന് രാം ഗോപാൽ വർമ്മക്കെതിരെ പൊലീസിന് പരാതിയും ലഭിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ