/indian-express-malayalam/media/media_files/uploads/2019/01/Sunny-Leone-in-Kochi-Mammootty-Madhura-Raja.jpg)
കൊച്ചി: മലയാളത്തിൽ തന്റെ ആദ്യത്തെ സിനിമയുടെ ഷൂട്ടിങിന് വേണ്ടി സണ്ണി ലിയോൺ കൊച്ചിയിലെത്തി. മമ്മൂട്ടി പ്രധാന കഥാപാത്രമാകുന്ന 'മധുരരാജ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്നായാണ് അവർ കൊച്ചിയിലെത്തിയിരിക്കുന്നത്.
ചിത്രത്തിന് മൂന്ന് ദിവസത്തെ ഷൂട്ടിങ് ഉണ്ട്. കൊച്ചി നഗരത്തിൽ തമ്മനത്തുളള സ്വകാര്യ ഗോഡൗണിലാണ് ഷൂട്ടിങ് നടക്കുന്നത്. ചിത്രത്തിൽ ഐറ്റം നമ്പറാണ് സണ്ണി ലിയോൺ അവതരിപ്പിക്കുന്നത്. രണ്ട് ദിവസത്തെ ഷൂട്ടിങ് ഉണ്ടാകുമെന്നാണ് സിനിമാ വൃത്തങ്ങളിൽ നിന്ന് ലഭിച്ച സൂചന.
ഇന്ന് മുംബൈയിൽ നിന്നുളള വിമാനത്തിലാണ് സണ്ണി ലിയോൺ കൊച്ചിയിലെത്തിയത്. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ സണ്ണി ലിയോണിനൊപ്പം അംഗരക്ഷകരും ഉണ്ടായിരുന്നു. സണ്ണി ലിയോണിനെ തിരിച്ചറിഞ്ഞവർ സെൽഫിയെടുക്കാൻ തിരക്ക് കൂട്ടി.
സൂപ്പര്‍ ഹിറ്റായ ‘പുലിമുരുഗ’ന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുരരാജ’. ചിത്രം വിഷുവിനു റിലീസ് ചെയ്യും. വൈശാഖിന്റെ തന്നെ ‘പൊക്കിരിരാജ’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ‘മധുരരാജ’. ‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങൾ കഴിഞ്ഞാണ് വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്നതെന്നതും പ്രത്യേകതയാണ്. ‘പുലിമുരുകനു’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒരിക്കല്‍കൂടി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും മധുരരാജയ്ക്ക് ഉണ്ട്.
പോക്കിരിരാജയിൽ ഉണ്ടായിരുന്ന പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകില്ല എന്നാണ് വിവരം. പകരം തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതിനെ പുറമെയാണ് സണ്ണി ലിയോണിന്റെ രംഗപ്രവേശവും. മലയാളത്തിൽ തരംഗം സൃഷ്ടിക്കാനുളള ചേരുവകളുമായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.
Read More: ഇത് ഇക്കാടെ 9 ഇയര്‍ ചാലഞ്ച്: മമ്മൂട്ടിയുടെ 'മധുരരാജ' ഫസ്റ്റ് ലുക്ക്
അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു.മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുളള ചിത്രം എന്ന വിശേഷണത്തോടെയാണ് ‘മധുരരാജ’ ഒരുങ്ങുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.