scorecardresearch

തമിഴ് പറഞ്ഞ് സണ്ണി ലിയോണ്‍; 'വീരമാദേവി'യുടെ വിശേഷങ്ങള്‍

ചിത്രത്തിന്റെ പേര് പരസ്യപ്പെടുത്തുന്ന വിഡിയോയില്‍ നല്ല തത്ത പറയുന്നതു പോലെയാണ് സണ്ണി തമിഴ് സംസാരിക്കുന്നത്.

ചിത്രത്തിന്റെ പേര് പരസ്യപ്പെടുത്തുന്ന വിഡിയോയില്‍ നല്ല തത്ത പറയുന്നതു പോലെയാണ് സണ്ണി തമിഴ് സംസാരിക്കുന്നത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
തമിഴ് പറഞ്ഞ് സണ്ണി ലിയോണ്‍; 'വീരമാദേവി'യുടെ വിശേഷങ്ങള്‍

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ തമിഴ് അരങ്ങേറ്റ ചിത്രത്തിന് പേരായി. വടിവുടയാന്‍ സംവിധാനം ചെയ്യുന്ന 'വീരമാദേവി' എന്ന ചിത്രത്തിലൂടെയാണ് സണ്ണി തമിഴിലെത്തുന്നത്. ചിത്രത്തിന്റെ പേര് പരസ്യപ്പെടുത്തുന്ന വിഡിയോയില്‍ നല്ല തത്ത പറയുന്നതു പോലെയാണ് സണ്ണി തമിഴ് സംസാരിക്കുന്നത്.

Advertisment

അതിപുരാതനമായ തമിഴ് ഭാഷയില്‍ വര്‍ത്തമാനകാലഘട്ടത്തെ ആവിഷ്‌കരിക്കുന്ന ഒരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ താന്‍ വളരെ എക്‌സൈറ്റഡ് ആണെന്ന് സണ്ണി പറഞ്ഞു. ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രമായാണ് സണ്ണി എത്തുന്നത്. മറ്റു താരങ്ങളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

150 ദിവസത്തെ സമയമാണ് സണ്ണി ലിയോണ്‍ ഈ ചിത്രത്തിനു വേണ്ടി നല്‍കിയിരിക്കുന്നത്. ആക്ഷന്‍ അടിസ്ഥാനമാക്കിയുള്ള സിനിമയിലേക്കായി ശാരീരിക പരിശീലനങ്ങള്‍ നടത്തുകയാണ് സണ്ണിയിപ്പോള്‍. കുതിരയെ ഓടിക്കാനും വാള്‍പയറ്റ് നടത്താനുമെല്ലാം മുംബൈയില്‍ നിന്നുള്ളയാളാണ് പരിശീലനം നല്‍കുന്നത്.

Advertisment
Sunny Leone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: