കൊച്ചിയിലെത്തിയ സണ്ണി ലിയോണിനെ ഒരു നോക്ക് കാണാനായി ആരാധകർ നടത്തിയ പെടാപെട് കണ്ട് സണ്ണി ലിയോൺ പോലും ഞെട്ടിപ്പോയി. ബസിനു മുകളിലും കെട്ടിടത്തിനു മുകളിലും വലിഞ്ഞു കേറുന്ന ആരാധകരുടെ നിരവധി ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അതിലേറ്റവും രസകരമായി സണ്ണിക്ക് തോന്നിയത് വേദി മറച്ചിരുന്ന ഫ്ലക്സ് കീറി അതിനുളളിലൂടെ തല അകത്തേക്കിട്ട് സണ്ണിയെ നോക്കുന്ന ആരാധകന്റെ ചിത്രമാണ്.

ഒരുപാട് ചിത്രങ്ങളിൽ തനിക്ക് ഇഷ്ടപ്പെട്ടത് ഈ ചിത്രമാണ്. ഈ ചിത്രത്തിന് രസകരമായ ഒരുപാട് അടിക്കുറിപ്പുകൾ എഴുതണമെന്നുണ്ട്. പക്ഷേ എവിടെ തുടങ്ങണമെന്ന് എനിക്കറിയില്ല. ചെറിയ ഇഴയിലൂടെ എന്നെ നോക്കുന്ന ഈ ചിത്രം അത്രയ്ക്കും ക്യൂട്ടാണ്- സണ്ണി ട്വിറ്ററിൽ കുറിച്ചു.

ആയിരക്കണക്കിന് പേരാണ് കേരളത്തിലെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ വിപണന ശൃംഖലയായ ‘ഫോണ്‍ 4 ഡിജിറ്റല്‍ ഹബ്ബി’ന്റെ കൊച്ചി എംജി റോഡ് ഷോറൂമിന്റെ ഉദ്ഘാടനത്തിനായി എത്തിയ സണ്ണി ലിയോണിനെ കാണാനെത്തിയത്. കൊച്ചിയിൽ തന്നെ ഒരു നോക്ക് കാണാനായി തടിച്ചു കൂടിയ ജനസാഗരത്തിനോടുളള നന്ദി ട്വിറ്ററിലൂടെ സണ്ണി പങ്കുവച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook