scorecardresearch
Latest News

Sunny Leone Malayalam Movie: സണ്ണി ലിയോണ്‍ മലയാളത്തില്‍; സംവിധാനം ഒമര്‍ ലുലു

Sunny Leone in Malayalam comedy film: നേരത്തേ ‘ചങ്ക്‌സി’ന്റെ രണ്ടാം ഭാഗത്തില്‍ മിയാ ഖലീഫ അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Sunny Leone Malayalam Movie: സണ്ണി ലിയോണ്‍ മലയാളത്തില്‍; സംവിധാനം ഒമര്‍ ലുലു

Sunny Leone Malayalam Debut: ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതിനിടയിലിതാ മറ്റൊരു പുതിയ വാര്‍ത്ത. ഒമര്‍ ലുലുവിന്റെ തന്നെ പുതിയ ചിത്രത്തിലൂടെ സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. വാര്‍ത്ത സത്യമാണെന്ന് ഒമര്‍ ലുലു ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോടു പറഞ്ഞു.

“ജയറാം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹണി റോസ്, വിനയ് ഫോര്‍ട്ട് തുടങ്ങി ഒരു വലിയ താരനിരയുള്ള ചിത്രത്തിലാണ് സണ്ണി ലിയോണ്‍ അഭിനയിക്കുന്നത്. നേരത്തെ മിയാ ഖലീഫയെയായിരുന്നു ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് മാറ്റി സണ്ണി ലിയോണിലേക്ക് എത്തുകയായിരുന്നു,” ഒമര്‍ ലുലു പറഞ്ഞു. ചിത്രത്തെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്നും ഒമര്‍ ലുലു വ്യക്തമാക്കി.

Read More: യുവാക്കളുടെ ആവേശമായ പോൺസ്റ്റാർ മിയാ ഖലീഫ മലയാളത്തിലേക്ക്; സിനിമയേതെന്നറിയണ്ടേ?

കേരളത്തില്‍ നിറയെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. കൊച്ചിയില്‍ ഒരു മൊബൈല്‍ ഷോപ്പ് ഉദ്ഘാടനത്തിനായി എത്തിയപ്പോഴാണ് കേരളത്തിലെ ആരാധകരുടെ സ്‌നേഹം തനിക്ക് മനസിലായതെന്ന് നേരത്തേ സണ്ണി പറഞ്ഞിരുന്നു. അന്നു മുതല്‍ മലയാളത്തിലുള്ള സണ്ണിയുടെ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികളും. സണ്ണി നായികയായി എത്തുന്ന ചിത്രം ‘വീരമാദേവി’ മലയാളത്തിലും മൊഴിമാറ്റം ചെയ്യുന്നുണ്ട്.

സണ്ണിയുടെ കഥാപാത്രത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും താമസിയാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ഒമര്‍ ലുലു വ്യക്തമാക്കി. നേരത്തേ ‘ചങ്ക്‌സി’ന്റെ രണ്ടാം ഭാഗത്തില്‍ മിയാ ഖലീഫ അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് ‘ചങ്ക്‌സി’ന്റെ രണ്ടാം ഭാഗമായിരുന്നില്ല, ഇപ്പോള്‍ സണ്ണി ലിയോണ്‍ അഭിനയിക്കാന്‍ പോകുന്ന ചിത്രമാണെന്നും ഒമര്‍ ലുലു പറഞ്ഞു.

‘ഒരു അഡാറ് ലൗ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവുമായുള്ള ചെറിയ പ്രശ്‌നം മൂലമാണ് റിലീസ് തിയതി പ്രഖ്യാപിക്കുന്നത് വൈകുന്നതെന്നും പ്രശ്‌നത്തില്‍ ഫെഫ്ക ഇടപെട്ടിട്ടുണ്ടെന്നും ഒമര്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sunny leone in malayalam omar lulu oru adaar love jayaram