ബോളിവുഡിന്റെ ഹോട് താരം സണ്ണി ലിയോൺ തെന്നിന്ത്യൻ സിനിമയിലേക്കെത്തുകയാണ്. തെന്നിന്ത്യയിലേക്കെത്താൻ സണ്ണി ആവശ്യപ്പെട്ട പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ബാഹുബലി പരമ്പരയിലെ ചിത്രങ്ങൾക്കായി അനുഷ്ക ഷെട്ടി വാങ്ങിയ പ്രതിഫലത്തെക്കാൾ കൂടുതലാണ് സണ്ണി ചോദിച്ചിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങൾ.

3.25 കോടിയാണ് സണ്ണി ചോദിച്ചിരിക്കുന്ന പ്രതിഫലം. ബാഹുബലി സിനിമയിൽ അനുഷ്കയ്ക്ക് ലഭിച്ച പ്രതിഫലത്തെക്കാൾ കൂടുതലാണിത്. 2.5 കോടിയായിരുന്നു അനുഷ്കയുടെ പ്രതിഫലം. സണ്ണിയുടെ ഡിമാൻഡ് കേട്ട് അണിയറപ്രവർത്തകർ ഒന്നു ഞെട്ടിയെങ്കിലും താരം ആവശ്യപ്പെട്ട പ്രതിഫലം നൽകാനുളള തീരുമാനത്തിലാണ് നിർമാതാക്കൾ. തെന്നിന്ത്യയിൽ സണ്ണി ലിയോണിന് വലിയൊരു ആരാധകകൂട്ടമുണ്ട്. അതിനാൽതന്നെ സണ്ണി അഭിനയിക്കുന്ന ചിത്രം മുതൽമുടക്ക് തിരിച്ചു നൽകുമെന്ന് നിർമാതാക്കൾക്ക് ഉറപ്പാണ്.

18-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രാജകുമാരിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സണ്ണിയുടെ സിനിമ ഒരുങ്ങുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ പേര് ഇതുവരെ അനൗൺസ് ചെയ്തിട്ടില്ല. ചിത്രത്തിലെ കഥാപാത്രത്തിനായി സണ്ണി ലിയോൺ പരിശീലനം തുടങ്ങിക്കഴിഞ്ഞു. കുതിര സവാരിയും വാൾ പയറ്റും ഉൾപ്പെടെയുളളവ പരിശീലിക്കുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങി നാലു ഭാഷകളിലായാണ് 2018 ഫെബ്രുവരിയിലായിക്കും സണ്ണിയുടെ ചിത്രം റിലീസ് ചെയ്യുക.

തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ ഐറ്റം ഡാൻസ് സണ്ണി ചെയ്തിട്ടുണ്ട്. എന്നാൽ തെന്നിന്ത്യൻ സിനിമയിൽ മുഴുനീള കഥാപാത്രമായി എത്തുന്ന സണ്ണിയുടെ ആദ്യ ചിത്രമാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook