/indian-express-malayalam/media/media_files/uploads/2017/07/sunny2.jpg)
സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും ഒരു പെൺകുഞ്ഞിനെ ദത്തെടുത്തു. നിഷ കൗർ വെബർ എന്നാണ് കുഞ്ഞിനു നൽകിയിരിക്കുന്ന പേര്. മഹാരാഷ്ട്രയിലെ ലാത്തൂറിൽനിന്നാണ് കുഞ്ഞിനെ ദത്തെടുത്തിരിക്കുന്നത്. 21 മാസമാണ് നിഷയുടെ പ്രായം. അഭിനേത്രി ഷെർലിൻ ചോപ്രയാണ് സണ്ണി കുഞ്ഞിനെ ദത്തെടുത്ത വിവരം ആദ്യം പുറത്തുവിട്ടത്.
Read More: സണ്ണി ലിയോണിനെക്കുറിച്ച് അറിയാത്ത 12 കാര്യങ്ങൾ
സണ്ണി ദത്തെടുത്ത കുഞ്ഞിന്റേതെന്നു പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രംവാർത്ത പുറത്തുവന്നതിനു പിന്നാലെ സണ്ണിയും ഭർത്താവും ഒരു പെൺകുഞ്ഞിനൊപ്പമുളള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിലുളളത് നിഷയാണോയെന്നതു സംബന്ധിച്ച് വ്യക്തതയില്ല. ഏതാനും നാളുകൾക്കുമുൻപ് സണ്ണി ലിയോൺ അമ്മയാകാൻ പോകുന്നതായി വാർത്തകൾ പരന്നിരുന്നു. ഇത് സണ്ണിയും ഭർത്താവ് ഡാനിയലും നിഷേധിച്ചിരുന്നു.
So #happy for @sunnyleone and #danielweber who have welcomed into their lives a little #angel ,… https://t.co/BNtSkp95Ij
— SHERLYN CHOPRA (@SherlynChopra) July 20, 2017
Thank you so much! So sweet of you! https://t.co/YjCwhm5UZl
— Sunny Leone (@SunnyLeone) July 20, 2017
എനിക്ക് കിട്ടിയ അമൂല്യ സമ്മാനമാണ് ഡാനിയേൽ; ഭർത്താവിനെക്കുറിച്ച് സണ്ണിക്ക് പറയാനേറെ!
തന്റെ റിയാലിറ്റി ഷോയായ Splitsvilla Season 10 ന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഇപ്പോൾ സണ്ണി ലിയോൺ. 2012 ൽ പുറത്തിറങ്ങിയ ജിസം 2 ചിത്രത്തിലൂടെയാണ് സണ്ണി ലിയോൺ ബോളിവുഡിലെത്തിയത്. പിന്നീട് രാഗിണി എംഎംഎസ് 2, ജാക്പോട്ട് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം റയീസിൽ 'ലൈല മേം ലൈല' എന്ന ഗാനരംഗത്തിൽ സണ്ണി അഭിനയിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us