ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഒരിടവേളയെടുത്ത് ഭർത്താവ് ഡാനിയേൽ വെബ്ബറിനൊപ്പം ദുബായിൽ അവധിക്കാലം ആഘോഷിക്കുകയാണ് സണ്ണി ലിയോൺ. ദുബായിലെ പാം ജുമൈറയിൽ നിന്നുള്ള​ ചിത്രങ്ങൾ ആരാധകർക്കായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയാണ് സണ്ണിയും ഡാനിയൽ വെബ്ബറും.

മകൾ നിഷയുടെ പിറന്നാൾ ആഘോഷവും അവാർഡ് ഷോകളും ദീപാവലി ആഘോഷവുമൊക്കെയായി ഏറെ തിരക്കിലായിരുന്നു സണ്ണി. തിരക്കുകൾക്കൊടുവിൽ ഭർത്താവിനൊപ്പം വെക്കേഷനായി ദുബായിൽ എത്തിയതാണ് താരം.

View this post on Instagram

Cutie pie!! @dirrty99

A post shared by Sunny Leone (@sunnyleone) on

View this post on Instagram

Ya know!! Weber @dirrty99 liked this one more hehe

A post shared by Sunny Leone (@sunnyleone) on

View this post on Instagram

Finally some sun!! Thanks Dubai!

A post shared by Sunny Leone (@sunnyleone) on

പൂൾ ഫോട്ടോസും സണ്ണി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

2011 ലാണ് മ്യൂസിഷനായ ഡാനിയൽ വെബ്ബറിനെ സണ്ണി വിവാഹം ചെയ്യുന്നത്. 2017 ൽ സണ്ണി ലിയോണും ഡാനിയൽ വെബ്ബറും ചേർന്ന് ​ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുത്തു. ഒരു അനാഥാലയത്തിൽ സണ്ണി ലിയോൺ സന്ദർശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നൽകിയത്. നിഷയെ കൂടാതെ വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ടു ആൺകുട്ടികളും സണ്ണി ലിയോൺ- ഡാനിയൽ വെബ്ബർ ദമ്പതികൾക്കുണ്ട്, അഷർ സിങ് വെബ്ബറും നോഹ സിങ് വെബ്ബറും.

Read more: നീയാണ് ഞങ്ങളുടെ മാലാഖ; മകളുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ച് സണ്ണി ലിയോൺ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook