കൊച്ചി: വാലന്റൈന്‍സ് ദിനത്തില്‍ ബോളിവുഡ് നടി സണ്ണി ലിയോണ്‍ കൊച്ചിയില്‍. പ്രണയ ദിനത്തിന്റെ ആഘോഷങ്ങളെ കളര്‍ഫുള്‍ ആക്കാനായാണ് സണ്ണി കൊച്ചിയിലെത്തുന്നത്. എംജെ ഇന്‍ഫ്രാസ്ട്രക്ചര്‍, നക്ഷത്ര എന്‍ര്‍ടെയിന്‍മെന്റ്സ് എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ‘വാലന്റൈന്‍സ് നൈറ്റ് 2019’ലാണ് സണ്ണി ലിയോണ്‍ പങ്കെടുക്കുക.

സണ്ണിയോടൊപ്പം ഗായിക തുളസി കുമാറും പ്രശസ്ത ഡാന്‍സ് ഗ്രൂപ്പായ എംജെ ഫൈവും കൊച്ചിയിലെത്തുന്നുണ്ട്. ഫെബ്രുവരി 14ന് അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ട് 6നാണ് പരുപാടി അരങ്ങേറുക. ബോളിവുഡിലെന്ന പോലെ കേരളത്തിലും സണ്ണിയ്ക്ക് ഒരുപാട് ആരാധകരുണ്ട്. പ്രിയതാരത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് ആരാധകര്‍.

ബോളിവുഡില്‍ നിന്നുമുള്ള താരങ്ങള്‍ക്ക് പുറമെ മലയാളത്തിലെ ഗായകരും നര്‍ത്തകരും പരുപാടിയുടെ ഭാഗമാകും. ഗായിക മഞ്ജരിയും വയലിനിസ്റ്റ് ശബരീഷും പരുപാടികള്‍ അവതരിപ്പിക്കുന്നതായിരിക്കും. നാല് വിഭാഗങ്ങളിലായി 12,000 പേര്‍ക്ക് പരിപാടി ആസ്വദിക്കാനാകും.

ഓണ്‍ലൈനിലും സംഘാടകര്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ഔട്ട്ലെറ്റുകളിലും ടിക്കറ്റുകള്‍ ലഭ്യമാണ്. ഗോള്‍ഡ്-1000, ഡയമണ്ട്-3500, പ്ലാറ്റിനം-5000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ജിഎസ്ടി കൂടി ചേരുമ്പോള്‍ ടിക്കറ്റ് വിലയില്‍ വര്‍ധവനുണ്ടാകും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ