scorecardresearch

സണ്ണി ലിയോണിന് ബെംഗളൂരിവില്‍ നൃത്തം ചെയ്യാം, എന്നാല്‍ നിബന്ധനകള്‍ ബാധകമാണ്

കന്നഡ സംസ്‌കാരത്തിന് ഭീഷണിയാണ് എന്നു പറഞ്ഞുകൊണ്ട് കഴിഞ്ഞ വര്‍ഷം കന്നഡ അനുകൂല സംഘങ്ങള്‍ ചേര്‍ന്ന് സണ്ണിയുടെ ബെംഗളൂരുവിലെ പുതുവര്‍ഷ പരിപാടിയെ എതിര്‍ത്തിരുന്നു

കന്നഡ സംസ്‌കാരത്തിന് ഭീഷണിയാണ് എന്നു പറഞ്ഞുകൊണ്ട് കഴിഞ്ഞ വര്‍ഷം കന്നഡ അനുകൂല സംഘങ്ങള്‍ ചേര്‍ന്ന് സണ്ണിയുടെ ബെംഗളൂരുവിലെ പുതുവര്‍ഷ പരിപാടിയെ എതിര്‍ത്തിരുന്നു

author-image
WebDesk
New Update
സണ്ണി ലിയോണിന് ബെംഗളൂരിവില്‍ നൃത്തം ചെയ്യാം, എന്നാല്‍ നിബന്ധനകള്‍ ബാധകമാണ്

ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആദ്യമായി ബെംഗളൂരുവില്‍ ലൈവ് പെര്‍ഫോര്‍മന്‍സിന് ഒരുങ്ങുകയാണ്. ഈ വര്‍ഷം അവസാനമാണ് സണ്ണിയുടെ ബെംഗളൂരു പരിപാടി. എന്നാല്‍ സണ്ണിയുടെ പരിപാടിയെ എതിര്‍ത്തുകൊണ്ട് കന്നഡ ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

Advertisment

സണ്ണിയുടെ പരിപാടിയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ, താരത്തെ വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കന്നഡ ആക്ടിവിസ്റ്റുകള്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ നിലപാട് അല്പം മയപ്പെടുത്തിയിരിക്കുകയാണിവര്‍. സണ്ണിക്ക് നഗരത്തില്‍ പരിപാടി അവതരിപ്പിക്കാം എന്നാല്‍ ചില നിബന്ധനകള്‍ക്ക് വിധേയമാണെന്ന് ഇവര്‍ അറിയിച്ചു.

'സണ്ണി ലിയോണ്‍ ബെംഗളൂരുവില്‍ പരിപാടി അവതരിപ്പിക്കുന്നതിനോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. അവര്‍ക്ക് ഇവിടെ വരാനോ പരിപാടി അവതരിപ്പിക്കാനോ യാതൊരു തടസവുമില്ല. എന്നാല്‍ നവംബറില്‍ ഇവിടെയെത്തുമ്പോള്‍ കന്നഡയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാകണം,' കര്‍ണാടക രക്ഷണ വേദികേ തലവന്‍ പ്രവീണ്‍ ഷെട്ടിയെ ഉദ്ദരിച്ചുകൊണ്ട് ദി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം കന്നഡ അനുകൂല സംഘങ്ങള്‍ ചേര്‍ന്ന് സണ്ണിയുടെ ബെംഗളൂരുവിലെ പുതുവര്‍ഷ പരിപാടിയെ എതിര്‍ത്തിരുന്നു. കന്നഡ സംസ്‌കാരത്തിന് ഭീഷണിയാണ് എന്നു പറഞ്ഞുകൊണ്ടായിരുന്നു എതിര്‍പ്പ്. കര്‍ണാടക സര്‍ക്കാരും ഇവര്‍ക്ക് പച്ചക്കൊടി കാണിച്ചിരുന്നു. താരത്തെ പരിപാടി അവതരിപ്പിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് അന്നത്തെ കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പൊലീസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Advertisment

'പരിപാടി അവതരിപ്പിക്കാന്‍ അവര്‍ അനുവാദം തേടിയിരുന്നു. അവര്‍ക്ക് സംഗീത പരിപാടികളോ ഭരതനാട്യമോ അവതരിപ്പിക്കാം. പക്ഷെ ഇത് വേണ്ട(സണ്ണിയുടെ പരിപാടി),'എന്നായിരുന്നു രാമലിംഗ റെഡ്ഡി അന്ന് പറഞ്ഞത്. ഈ വിവാദങ്ങള്‍ പരിപാടിയില്‍ നിന്നും പിന്തിരിയാന്‍ സണ്ണിയെ നിര്‍ബന്ധിതയാക്കുകയും പിന്നീട് പരിപാടി മുഴുവനായി വേണ്ടെന്നുവയ്ക്കുകയുമായിരുന്നു.

ഏകദേശം ഒരുവര്‍ഷത്തിനു ശേഷം ഇതേ സംഘാടകരാണ് ബെംഗളൂരുവില്‍ വീണ്ടും സണ്ണിയുടെ പരിപാടി നടത്താന്‍ മുന്നോട്ട് വന്നിരിക്കുന്നത്. നവംബര്‍ മൂന്നിന് മാന്യതാ ടെക് പാര്‍ക്കിലെ വൈറ്റ് ഓര്‍ക്കിഡ് ഹോട്ടലില്‍ വച്ചാണ് ലൈവ് പെര്‍ഫോമന്‍സ് സംഘടിപ്പിക്കുന്നത്. സംഗീത സംവിധായകന്‍ രഘു ദീക്ഷിത്തായിരിക്കും പരിപാടി നയിക്കുക. ഒരു കന്നഡ പാട്ട് ഉള്‍പ്പെടെ സണ്ണിയുടെ മൂന്ന് നൃത്തങ്ങള്‍ ഉണ്ടായിരിക്കും.

Sunny Leone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: