/indian-express-malayalam/media/media_files/uploads/2019/04/sunny-leone.jpg)
സണ്ണി ലിയോണിന്റെ ജീവിത കഥ പറയുന്ന വെബ് സീരീസാണ് കരൺജീത് കൗർ- ദ് അൺറ്റോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ. സീരീസിന്റെ അവസാന സീസണിന്റെ ചിത്രീകരണത്തിനിടെ സണ്ണി ലിയോൺ പൊട്ടിക്കരഞ്ഞുപോയി. തന്റെ ജീവിതത്തിലെ ചില കറുത്ത അധ്യായങ്ങളിലേക്ക് തിരികെ പോയപ്പോഴാണ് സണ്ണിയുടെ കണ്ണുകൾ നിറഞ്ഞത്.
''ജീവിതത്തിലെ ആ കറുത്ത ദിനങ്ങളിലേക്ക് തിരികെ പോയി നോക്കുക ഒരിക്കലും എളുപ്പമായിരുന്നില്ല. അതൊക്കെ ഒരു ദുഃസ്വപ്നമായിരുന്നുവെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. എന്റെ അമ്മയുടെ മരണം, അച്ഛൻ കാൻസർ ബാധിതനായതും പിന്നീടുളള അദ്ദേഹത്തിന്റെ മരണവുമൊക്കെ ഞാനോർക്കാൻ ആഗ്രഹിക്കാത്തവയാണ്. ഞാൻ വിവാഹിതയായത്, ഇന്ത്യൻ ടിവി ഷോയിൽനിന്നുളള ക്ഷണം...ഒരുപാട് കാര്യങ്ങൾ വളരെ പെട്ടെന്ന് സംഭവിച്ചു,'' സണ്ണി ലിയോൺ ഐഎഎൻഎസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
''ചില നിമിഷങ്ങൾ വേദനിപ്പിക്കുന്നതാണ്. ആ ഓർമകളിലേക്ക് തിരികെ പോകാൻ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല. ചിത്രീകരണ സമയത്ത് ഞാൻ പൊട്ടിക്കരഞ്ഞു. ഞാൻ കരയുന്നതുകണ്ടപ്പോൾ ഭർത്താവ് ഡാനിയേൽ വെബർ നിസഹായനായി നോക്കിനിന്നു, കാരണം എന്റെ ജീവിതത്തിലെ ആ ചാപ്റ്ററുകൾ തിരുത്തി എഴുതാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടത് എനിക്ക് തീരാവേദനയായിരുന്നു,'' സണ്ണി പറഞ്ഞു.
തന്റെ പ്രൊഡക്ഷൻ ഹൗസ് നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ പണിപ്പുരയിലാണ് സണ്ണി ലിയോൺ. അധികം വൈകാതെ തന്നെ സിനിമയെക്കുറിച്ചുളള പ്രഖ്യാപനം നടത്തുമെന്ന് അവർ പറഞ്ഞു.
View this post on InstagramA post shared by Sunny Leone (@sunnyleone) on
തന്റെ വളർത്തുമക്കളെക്കുറിച്ചും സണ്ണി മനസ് തുറന്നു. ''എന്റെ ആൺമക്കൾ തീരെ കുഞ്ഞാണ്. മകൾ നിഷയ്ക്ക് പെയിന്റിങ്ങിൽ താൽപര്യമുണ്ട്. അവൾക്ക് രണ്ടര വയസുളളപ്പോഴാണ് പെയിന്റ് ബ്രഷ് കൈയിലെടുത്തു തുടങ്ങിയത്. അവളുടെ പ്രായത്തിലെ കുട്ടികൾക്കുളള താൽപര്യമാകാം ഇതൊക്കെ. അവൾ പെയിന്ററാവണമെന്ന് ഞങ്ങൾ ഒരിക്കലും നിർബന്ധിക്കില്ല, അവൾക്ക് പ്രോത്സാഹനമാണ് ഞങ്ങൾ നൽകുന്നത്,'' 37 കാരിയായ സണ്ണി ലിയോൺ നിറചിരിയോടെ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.