കൊച്ചി: ഇന്ത്യയുടെ ഹോട്ട് സുന്ദരിയും ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍ ഇന്ന് കൊച്ചിയില്‍. കേരളത്തിലെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ വിപണന ശൃംഖലയുടെ  കൊച്ചി എംജി റോഡിലെ  ഷോറൂം ഉദ്ഘാടനത്തിനാണ് താരം എത്തുന്നത്. രാവിലെ 11.30നാണ് ഉദ്ഘാടന ചടങ്ങ്.

നേരത്തേ വനിതയുടെ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍  സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ താരത്തിന് വലിയൊരു ആരാധകര നിര തന്നെയാണുള്ളത്. പോണ്‍ ചിത്രങ്ങളിൽ നിന്നും ബോളിവുഡിലെ താരമായി മാറിയ സണ്ണി ഇന്ന് വളരെയധികം പ്രശസ്തയാണ്. കേരളത്തിലും സണ്ണി ലിയോണിന് ആരാധകരുടെ എണ്ണം കുറവല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ