മുംബൈ: പ്രമുഖ നടി സണ്ണി ലിയോണും ഭർത്താവും സുഹൃത്തുക്കളും സഞ്ചരിച്ച സ്വകാര്യ വിമാനം മഹാരാഷ്ട്രയിൽ അപകടത്തിൽ പെട്ടു. എന്നാൽ യാതൊരു പരിക്കും ഏൽക്കാതെ സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും സുഹൃത്തുക്കളും രക്ഷപ്പെട്ടതായി , ഇവർ തന്നെ സോഷ്യൽ മീഡിയ വഴി അറിയിച്ചു.

ട്വിറ്ററിൽ ട്വീറ്റുകളിലൂടെയും വീഡിയോകളിലൂടെയുമാണ് സണ്ണി ലിയോൺ ആണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് ആരാധകരെയും സുഹൃത്തുക്കളെയും അറിയിച്ചത്. മോശം കാലാവസ്ഥയെ തുടർന്ന് അപകടത്തിലേക്ക് പോയ വിമാനം വളരെ സുരക്ഷിതമായി നിലത്തിറക്കി.

കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ഷൂട്ട് ചെയ്ത വീഡിയോയിൽ സണ്ണി ലിയോൺ ഭർത്താവിനെയും സുഹൃത്തുക്കളെയും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത് കാണാം. അപകടം മുന്നിൽ കണ്ട് ഭയന്ന് വിറച്ച നിലയിലാണ് ഡാനിയൽ വെബർ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഇദ്ദേഹത്തെയും മറ്റുള്ളവരെയും ഞെട്ടലിൽ നിന്ന് സാധാരണ നിലയിലേക്ക് എത്തിക്കാൻ സണ്ണി ലിയോൺ ശ്രമിക്കുന്നത് കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ