സിനിമയിലേയും സോഷ്യല്‍ മീഡിയയിലേയും താരമാണ് സണ്ണി ലിയോണ്‍. തന്റെ സൗന്ദര്യം കൊണ്ടെന്ന പോലെ തന്നെ നിലപാടുകള്‍ കൊണ്ടും ആരാധകരെ സമ്പാദിച്ചിട്ടുണ്ട് സണ്ണി. താരത്തിന്റേയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറുടേയും വിവാഹ വാര്‍ഷികാഘോഷമാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ പ്രധാന ടോപ്പിക്കുകളിലൊന്ന്.

പരസ്പരം കെട്ടിപ്പുണര്‍ന്ന് ചുംബിക്കുന്ന സണ്ണിയുടേയും വെബ്ബറുടേയും ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷം പിന്നിടുമ്പോഴും ചുംബിക്കാന്‍ സമയം കണ്ടെത്താറുണ്ടെന്ന വാക്കുകളോടെയായിരുന്നു സണ്ണി ചിത്രം ആരാധകരുമായി പങ്കുവെച്ചത്.

രണ്ടാമതും കുട്ടികളുടെ അമ്മയായ വാര്‍ത്തയിലൂടെയായിരുന്നു കഴിഞ്ഞ ദിവസം സണ്ണി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. പോയവര്‍ഷം ഒരു പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ദത്തെടുത്തിരുന്നു. കുട്ടിയ്ക്ക് നിഷ കൗര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന് ശേഷം ഇരട്ടകുട്ടികളുടെ അമ്മയായി വീണ്ടും സണ്ണി ആരാധകരെ ഞെട്ടിക്കുകയായിരുന്നു.

വാടക ഗര്‍ഭ പാത്രത്തിന്റെ സഹായത്തോടെയായിരുന്നു സണ്ണി ഇരട്ട ആണ്‍കുട്ടികളുടെ അമ്മയായത്. അഷര്‍ സിംഗ് വെബ്ബറെന്നും നോവ സിംഗ് വെബ്ബറെന്നുമാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. ഈ വിവരം അറിയിച്ചു കൊണ്ടുള്ള സണ്ണിയുടെ പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook