ദക്ഷിണേന്ത്യയിലെ സണ്ണി ലിയോണ്‍ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. സണ്ണി ലിയോണ്‍ ആദ്യമായി ദക്ഷിണേന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നു. ശക്തമായ മുഴുനീള കഥാപാത്രമായാണ് താരം അഭിനയിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

പുതിയ സിനിമയെക്കുറിച്ച് താന്‍ വളരെ ആകാംക്ഷയിലാണെന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ചിത്രത്തില്‍ തന്റെ കഥാപാത്രം വളരെ ശക്തമാണ്. ഈ സിനിമ തന്റെ ജീവിതം മാറ്റി മറിക്കുമെന്ന് പറയുന്നു ചിലര്‍. ഞാന്‍ അങ്ങനെ കരുതുന്നില്ല. വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളായിട്ടേ കരുതുന്നുള്ളൂവെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.

Yay! So excited to be starting a project like this!!

A post shared by Sunny Leone (@sunnyleone) on

പേരിടാത്ത ഈ ചിത്രത്തിലെ കഥാപാത്രത്തിനായി ശാരീരിക പരിശീലനങ്ങള്‍ നടത്തുകയാണ് താരം. സിനിമയില്‍ സണ്ണി കുതിരയെ ഓടിക്കുന്ന രംഗങ്ങളുണ്ട്. കായികാഭ്യാസ പ്രകടനങ്ങളുണ്ടാകും. ഇതിനായി പ്രത്യേക പരിശീലകനെ നിയമിച്ചിട്ടുണ്ട്. ചിത്രത്തിനായി 150 ദിവസത്തെ ഡേറ്റാണ് സണ്ണി ലിയോണ്‍ നല്‍കിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സണ്ണി ലിയോണ്‍ ആരാധകരോട് തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്ന കാര്യം അറിയിച്ചത്. ചിത്രത്തിനു ഇതുവരെയും പേരിട്ടില്ല. വര്‍ഷങ്ങളായി താന്‍ ആക്ഷന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നം സണ്ണി വെളിപ്പെടുത്തി. ആക്ഷനു പ്രാധാന്യം കൊടുത്തുള്ള സിനിമയായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ