കാസ്റ്റിങ് കൗച്ചിനെതിരെ സിനിമാ ലോകമൊന്നാകെ ശബ്ദമുയര്‍ത്തുമ്പോള്‍ ആരോപണങ്ങള്‍ ശരിവച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ബോളിവുഡിലും ഹാര്‍വി വെയ്‌സന്‍സ്റ്റീനെപ്പോലുള്ള ആളുകള്‍ ഉണ്ടെന്ന് സണ്ണി ലിയോണ്‍ മിഡ് ഡേ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

എന്നാല്‍ തനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കാരണം തന്‍റെ സംരക്ഷകരായി ഭര്‍ത്താവ് ഡാനില്‍ വെബ്ബറും തന്‍റെ ടീമും എന്നും തന്നെ സംരക്ഷിക്കുന്നുവെന്നും സണ്ണി പറഞ്ഞു.

‘ബോളിവുഡില്‍ കാസ്റ്റിങ് കൗച്ച് പ്രവണത നിലനില്‍ക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍, സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുന്നുണ്ട്’ സണ്ണി അഭിമുഖത്തില്‍ പറഞ്ഞു.

സ്ത്രീകള്‍ സംസാരിക്കും തോറും ഇതിനെതിരെയുള്ള സ്വരം ഉയര്‍ന്നുനില്‍ക്കും. പുതിയ തലമുറയിലെ സ്ത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ ഇത് ഉപകരിക്കും. ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്ത സ്ത്രീകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനമേയുള്ളൂ. എന്നെങ്കിലും നമ്മുടെ സിനിമാരംഗം മുഴുവന്‍ ഇതില്‍ നിന്ന് മുക്തമാവും എന്നാണ് തന്‍റെ പ്രതീക്ഷ – സണ്ണി ലിയോണ്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ